തീന്‍മേശകളില്‍ ഇനി മണ്‍ഗ്ലാസിൻ ചന്തം: കേരളത്തിന്റെ വിപണി കീഴടക്കാൻ 5 കോടി മൺഗ്ലാസുകൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

തീന്‍മേശകളില്‍ ഇനി മണ്‍ഗ്ലാസിൻ ചന്തം: കേരളത്തിന്റെ വിപണി കീഴടക്കാൻ 5 കോടി മൺഗ്ലാസുകൾ

തൃശൂർ > ഭക്ഷണമേശകളിൽ പ്ലാസ്റ്റിക് ഗ്ലാസിന് പകരം ഇനി മൺഗ്ലാസിന്റെ ചന്തം. ബീഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് അഞ്ചുകോടി മൺഗ്ലാസുകളാണ് കേരളത്തിന്റെ വിപണി കീഴടക്കാൻ എത്തുന്നത്. ചെറിയ ഗ്ലാസിന് 1.40 രൂപയും വലിയ ഗ്ലാസിന് 2.70 രൂപയുമാണ് വില. സർക്കാർ പരിപാടികൾക്ക് ഒരു രൂപയ്ക്ക് ഗ്ലാസ്് നൽകും. മണ്ണുത്തി തോട്ടപ്പടി കരിപ്പാക്കുളം വീട്ടിൽ ഉമ്മറും പങ്കാളി ആറാംകല്ല് കൊല്ലയിൽ അമൃതരാജും ചേർന്ന്് തോട്ടപ്പടിയിൽ ആരംഭിച്ച എ ആർ ട്രേഡേ‌ഴ്‌സാ‌ണ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് മൺഗ്ലാസിറക്കുന്നത്.

  യന്ത്രവൽകൃതമായി നിർമിക്കുന്ന മൺഗ്ലാസുകൾ ബീഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവന്ന് വിപണനം നടത്താനാണ് ലക്ഷ്യം. കേരളത്തിൽ 14 ജില്ലകളിലും ഏജൻസികളെ നിയോഗിച്ച് വിപണനം നടത്താനുള്ള നടപടികൾ ആരംഭിച്ചു. മാസം 50 ലക്ഷം ഗ്ലാസുകൾ കേരളത്തിൽ വിപണനം പ്രതീക്ഷിക്കുന്നു. നിരവധിയാളുകൾ ഇതിനകം ഏജൻസിക്കായി സമീപിച്ചിട്ടുണ്ട്. കേരളത്തിനു പുറമെ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ നാലു സംസ്ഥാനങ്ങളിലും വിപണനം നടത്തും.

7500 ഇനം മൺപാത്രങ്ങൾ വിപണിയിലെത്തിക്കും. ഇതിൽ 1200 തരം ഗ്ലാസുകളുണ്ട്. മിസോറാമിൽനിന്നുള്ള ഗ്ലാസുകൾക്ക് കറുത്ത നിറമാണ്. ഇവയും വിപണിയിൽ എത്തിക്കും. ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന ഗ്ലാസുകൾ പോളിഷ് ചെയ്ത് പെട്ടികളിലാക്കിയാണ് എത്തിക്കുക. 100 മില്ലി, 200 മില്ലി എന്നിങ്ങനെ വിവിധ അളവുകളിൽ ഗ്ലാസുകളുണ്ട്.

പഴയ ഹിന്ദി സിനിമയിലെ നായിക മൺഗ്ലാസിൽ ചായകുടിച്ച് വലിച്ചെറിയുന്ന രംഗം കണ്ടതോടെയാണ് ഈ സംരഭം ആരംഭിക്കാൻ വഴിതുറന്നതെന്ന് ഉമ്മർ പറഞ്ഞു. രാജസ്ഥാൻ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ മൺഗ്ലാസ് നിർമിക്കുന്നതായി അറിഞ്ഞ് കമ്പനിയെ സമീപിക്കുകയായിരുന്നു. അഞ്ചുകോടി ഗ്ലാസ് വാങ്ങിക്കാൻ കരാറിൽ ഏർപ്പെടുകയും ചെയ്തു.

പ്ലാസ്റ്റികിന് പകരമായി പരിസ്ഥിതി അനുകൂല പദ്ധതിയായതിനാൽ ഈ സംരംഭം സ്റ്റാർട്ട് അപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രþ സംസ്ഥാന സർക്കാരുകളെലും  സമീപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സർക്കാർ പരിപാടികൾക്ക് ഒരു രൂപയ്ക്ക് ഗ്ലാസുകൾ നൽകും. ഏജൻസികൾക്ക് ഇക്കാര്യം നിർദേശം നൽകിയിട്ടുണ്ട്. പൊട്ടുന്ന ഗ്ലാസുകൾ പുനരുൽപാദനത്തിന് പ്രയോജനപ്പെടുത്താനും ശ്രമിക്കുന്നതായി ഉമ്മർ പറഞ്ഞു.

കാറ്ററിങ്, റസ്റ്റോറന്റ്, കാന്റീൻ, സർക്കാർ, സ്വകാര്യ സംരഭങ്ങൾ, ഐടി ഹബുകൾ എന്നിങ്ങനെ സ്ഥാപനങ്ങളിൽ മൺഗ്ലാസ് വിപണനമാണ് ലക്ഷ്യം. തമിഴ്നാട്ടിൽ പ്ലാസ്റ്റിക് കോട്ട്ചെയ്ത ഗ്ലാസുകൾ നിരോധിച്ചിട്ടുണ്ട്. അതിനാൽ വിപണന സാധ്യത ഏറെയാണ്. നിലവിൽ പൊതുപരിപാടികൾക്കും വിവാഹങ്ങൾക്കും പ്ലാസ്റ്റിക്, പേപ്പർ ഗ്ലാസുകൾ വ്യാപകമാണ്. സ്റ്റീൽ ഗ്ലാസ് പ്രയോഗികവുമല്ല. ഇതിനാൽ മൺഗ്ലാസുകൾക്ക് ഏറെ വിപണനസാധ്യതയുണ്ട്. കേരളത്തിലെ മൺപാത്രനിർമാണമേഖലകളിലും ഇത്തരം ഗ്ലാസുകൾ നിർമിച്ച് വിപണസാധ്യത പ്രതീക്ഷയുളവാക്കുന്നതാണ്.



from Kerala || Deshabhimani ​Online ​News http://bit.ly/2VX6rWK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages