സിഎസ‌്ബി വിരമിക്കൽപ്രായം 58 ആക്കി ഉത്തരവിട്ടത‌് 60 കഴിഞ്ഞവർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

സിഎസ‌്ബി വിരമിക്കൽപ്രായം 58 ആക്കി ഉത്തരവിട്ടത‌് 60 കഴിഞ്ഞവർ


കൊച്ചി
കാത്തലിക‌് സിറിയൻബാങ്കിൽ ഓഫീസർമാരുടെ വിരമിക്കൽ പ്രായം 60ൽനിന്ന‌് 58 ആയി വെട്ടിക്കുറച്ച ഉത്തരവിൽ ഒപ്പിട്ടയാൾക്കും ഇറക്കാൻ ഉത്തരവ‌് നൽകിയയാൾക്കും പ്രായം 60നു മുകളിൽ. ബാങ്കിന്റെ എച്ച‌് ആർ ഹെഡ‌് ജയശങ്കർ ടിയും എംഡി സിവിആർ രാജേന്ദ്രനുമാണ‌് ഈ ‘മുതിർന്ന’ പൗരൻമാർ‌. ഇരുവരും ഇതരബാങ്കുകളിൽനിന്ന‌് പെൻഷനായ ശേഷം കാത്തലിക‌് സിറിയൻബാങ്കിൽ ചേക്കേറിയതാണ‌്.

ജയശങ്കർ ഇന്ത്യൻ ബാങ്കിന്റെ എച്ച‌്ആർ ജനറൽ മാനേജരായാണ‌് വിരമിച്ചത‌്. തുടർന്ന‌് കാത്തലിക‌് സിറിയൻ ബാങ്കിൽ എച്ച‌്ആർ ഡിപാർട‌്മെന്റ‌് തലവനായി. ഈ തസ‌്തികയിലേക്ക‌് യോഗ്യതയുള്ളവർ ബാങ്കിലുള്ളപ്പോഴാണ‌് 60 കഴിഞ്ഞ ജയശങ്കറെ നിയമിച്ചത‌്. ഇദ്ദേഹത്തിനിപ്പോൾ വയസ്സ‌് 64. എംഡി തസ‌്തികയിലുള്ള സിവിആർ രാജേന്ദ്രന‌് 65 വയസ്സുണ്ട‌്. ആന്ധ്ര ബാങ്കിന്റെ എംഡിയായിരുന്നു. രാജേന്ദ്രൻ ആന്ധ്രബാങ്ക‌് വിട്ടത‌് സ്വാഭാവിക വിരമിക്കൽ പ്രായമായ 60 കഴിഞ്ഞാണ‌്.

ഇതുപോലെ, ഉന്നതസ്ഥാനങ്ങളിലേക്കെല്ലാം 60 കഴിഞ്ഞ, ബാങ്കിന്റെ ഭാഷയിൽ ‘മെച്ചപ്പെട്ട പ്രകടനത്തിനുള്ള സമയം കഴിഞ്ഞ’, ആളുകളെ നിയമിക്കുകയും ബാങ്കിലെ ഓഫീസർമാർക്ക‌് പെൻഷൻ പ്രായം വെട്ടിക്കുറയ‌്ക്കുകയും ചെയ്യുന്ന പ്രവണത ഏതാനും വർഷങ്ങളായി തുടരുകയാണെന്ന‌് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടി. ഈ നീതിനിഷേധത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ‌് ജീവനക്കാരും ഓഫീസർമാരും. 



from Kerala || Deshabhimani ​Online ​News http://bit.ly/2S03Igh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages