ഞാന്‍ ആരാണ്; ഉത്തരം തേടി 44 ലക്ഷം സ്ത്രീകള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

ഞാന്‍ ആരാണ്; ഉത്തരം തേടി 44 ലക്ഷം സ്ത്രീകള്‍


തൃശൂർ
കേരളത്തിലെ 44 ലക്ഷം കുടുംബശ്രീ അംഗങ്ങൾ ഇനി ചോദിക്കും. ‘ഞാൻ ആരാണ്  ?’  ഇതിന് ഉത്തരം എഴുതുമ്പോൾ രവിയുടെ ഭാര്യ, ഗോപാലന്റെ മകൾ, ഗോപിയുടെ സഹോദരി, ശശിയുടെ അമ്മ എന്നിങ്ങനെ മാത്രമാണോ. പോരാ. നാടിന്റെ കുടിവെള്ളത്തിനായി പോരാട്ടം നടത്തിയവൾ എന്നിങ്ങനെയും എഴുതിച്ചേർക്കും. സാമൂഹ്യ ചിന്തകൾക്കൊപ്പം സ്ത്രീ ശരീരത്തിലെ അവയവ വളർച്ച, ആർത്തവം, ലൈംഗികത എന്നീ ശാസ്ത്രവിഷയങ്ങളും സ്ത്രീകൾ ചർച്ചചെയ്യും. ‘ഉറക്കെച്ചിരിക്കുന്നവളെ ഉലക്കകൊണ്ടടിക്കണം’ എന്നിങ്ങനെ കേട്ടുവളർന്ന സ്ത്രീവിരുദ്ധ പഴഞ്ചൊല്ലുകൾ പിഴുതെറിയും.

സംസ്ഥാന കുടുംബശ്രീ മിഷന്റെ സ്ത്രീപദവി സ്വയം പഠന പ്രക്രിയയുടെ നാലാം ഘട്ടത്തിലാണ് ലിംഗപദവി സമത്വവും നീതിയും കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾക്കൊപ്പം കുടുംബാംഗങ്ങളും പഠിക്കുന്നത്. സ്വന്തം അനുഭവങ്ങൾ വിശകലനംചെയ്ത് പങ്കാളിത്ത അനുഭവ പഠനരീതിയാണ് നടപ്പാക്കുന്നത്. ഞാൻ ആരാണെന്ന ചോദ്യത്തോടെയാണ് തുടക്കം. സ്വാതന്ത്ര്യവും വിശ്രമവും വിനോദവുമെല്ലാം ‘എന്റെ ആവശ്യങ്ങൾ' എന്ന വിഷയത്തിലുണ്ട്. സ്ത്രീയുടെ ശബ്ദം നിഷേധിക്കപ്പെടുന്നതാണ് ‘എനിക്ക് എന്തുണ്ട്' എന്ന വിഷയം ചർച്ച ചെയ്യുന്നത്. ലിംഗവ്യത്യാസവും, ലിംഗപദവിയും, ആണധികാര സാമൂഹ്യവ്യവസ്ഥിതിയും ‘സാമൂഹ്യ സ്ഥാപനങ്ങളും അധികാരവും  സമൂഹവും അതിക്രമങ്ങളും തുടങ്ങിയ വിഷയങ്ങളും ചർച്ചചെയ്യുന്നുണ്ട്. 

കൗമാരം, യൗവനം, മധ്യവയസ്സ‌്, വാർധക്യം എന്നീ കാലയളവിലെ  ലൈംഗികവും പ്രത്യുൽപ്പാദനപരവുമായ ആരോഗ്യവും അവകാശവും ചർച്ചചെയ്യുന്നു. കുടുംബത്തിൽ ആര് എന്ത് ചെയ്യുന്നു, ആൺ ജീവിതം, അതിജീവനത്തിന്റെ അനുഭവങ്ങൾ, ഞങ്ങളും മനുഷ്യർ, ലിംഗപദവിയും ഭക്ഷണവും, ആണുങ്ങളുടെ ആരോഗ്യം, ജീവിതസായാഹ്നങ്ങൾ, ഇന്നത്തെ ആചാരങ്ങളും ലിംഗപദവിയും, സ്വത്തവകാശം, കുടുംബ ജനാധിപത്യം, വ്യത്യസ്തതകളുടെ ലോകം, പൊതുസ്ഥലങ്ങളിലെ  ലൈംഗിക അതിക്രമങ്ങൾ, തൊഴിലിടങ്ങളിലെ  ലൈംഗികാതിക്രമം, സ്ത്രീ വാദങ്ങൾ, സ്വയം വിലയിരുത്തൽ എന്നീ 26  വിഷയങ്ങൾ ചർച്ചചെയ്യുന്നു.

ഭരണഘടന വ്യവസ്ഥ ചെയ്യുന്ന ലിംഗസമത്വവും തുല്യനീതിയും ഉറപ്പാക്കുന്ന സാമൂഹ്യജീവിതവും കുടുംബജീവിതവും കെട്ടിപ്പടുക്കുന്നതിന് കുടുംബശ്രീ അംഗങ്ങളെ പ്രാപ്തരാക്കലാണ് പഠനലക്ഷ്യമെന്ന് പഠന ശിൽപ്പശാല ഉദ്ഘാടനം ചെയ്ത മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. സ്ത്രീപദവി  പഠിക്കാൻ  സഹായിക്കുകയാണ് ലക്ഷ്യം. ഇത് പുരുഷ വിരോധത്തിൽ അടിസ്ഥാനമായുള്ള പഠനപ്രക്രിയയാണെന്ന തെറ്റിദ്ധാരണ വേണ്ട. പുരുഷനും സ്ത്രീക്കും തുല്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പഠനപ്രക്രിയക്കു മുന്നോടിയായി 14 ജില്ലകളിൽനിന്നായി 300 ജില്ലാ ഫെസിലിറ്റേറ്റർമാർക്ക് പരിശീലനം നൽകി. ഇവർ അയൽക്കൂട്ടത്തിൽനിന്ന് ഒരംഗത്തിന് എന്ന നിലയ്ക്ക് 2.75 ലക്ഷം അയൽക്കൂട്ടം അംഗങ്ങൾക്ക് പരിശീലനം നൽകി. ഇവരാണ് അയൽക്കൂട്ടങ്ങളിൽ ക്ലാസെടുക്കുക. 26 ആഴ്ചകളിലായി ഒരോ അധ്യായവും ചർച്ചചെയ്യും. സ്വയം പഠനപ്രകിയയിലൂടെ രണ്ടു ഘട്ടങ്ങളിലായി സ്ത്രീകളിൽ വന്ന മാറ്റങ്ങൾ വിലയിരുത്തും.



from Kerala || Deshabhimani ​Online ​News http://bit.ly/2MaMveL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages