തിരുവനന്തപുരം >പതിനാലാം കേരള നിയമസഭയുടെ 14–-ാം സമ്മേളനം വെള്ളിയാഴ‌്ച തുടങ്ങും. രാവിലെ ഒമ്പതിന‌് ഗവർണർ ജസ്റ്റിസ‌് പി സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെയാണ‌് തുടക്കം. 2019-–-20 വർഷത്തെ ബജറ്റ് 31ന് മന്ത്രി തോമസ‌് ഐസക‌് അവതരിപ്പിക്കും.
ഒമ്പതുദിവസമാണ് സഭ ചേരുക. നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോദിവസവും നന്ദിപ്രമേയചർച്ചയ‌്ക്കും ബജറ്റ‌് പൊതുചർച്ചയ‌്ക്കും മൂന്നുദിവസംവീതവും നീക്കിവച്ചിട്ടുണ്ടെന്ന‌് സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ അറിയിച്ചു. 28 മുതൽ 30 വരെ നന്ദിപ്രമേയ ചർച്ച. ഫെബ്രുവരി ഒന്നിന‌് സഭ ചേരില്ല.
നാലുമുതൽ ആറുവരെ ബജറ്റിൽ പൊതുചർച്ച നടക്കും. ഏഴിന‌് ഉപധനാഭ്യർഥന ചർച്ചയും വോട്ടെടുപ്പും നടത്തിയശേഷം സഭ പിരിയും.സഭാ സമ്മേളനം ഫെബ്രുവരി 7ന് സമാപിക്കും
from Kerala || Deshabhimani Online News http://bit.ly/2FYHftl
via IFTTT
No comments:
Post a Comment