കൊച്ചി
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി കലാകാരന്മാർ സൃഷ്ടികൾ ലേലം ചെയ്യാൻ തുടങ്ങി. കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ആർട്ട് റൈസസ് ഫോർ കേരള (ആർക്) ലേലത്തിന് വച്ചിട്ടുള്ള സൃഷ്ടികളുടെ പ്രദർശനം ആരംഭിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള കലാകാരന്മാരുടെ സൃഷ്ടികളാണ് ലേലത്തിലുള്ളത്. മുംബൈയിലെ സാഫ്രൺ ആർട്ട് ലേലക്കമ്പനിയുമായി സഹകരിച്ചാണ് ബിനാലെ ഫൗണ്ടേഷൻ ലേലം സംഘടിപ്പിക്കുന്നത്. 18നാണ് ലേലം.
ഫോർട്ടുകൊച്ചിയിലെ ബാസ്റ്റിൻ ബംഗ്ലാവിൽ ഒരുക്കിയിരിക്കുന്ന ലേലവസ്തുക്കളുടെ പ്രദർശനം 17 വരെ പൊതുജനങ്ങൾക്ക് കാണാം. രാവിലെ പത്തുമുതൽ വൈകിട്ട് ആറുവരെയാണ് പ്രദർശനം.
ലേലത്തിലൂടെ ലഭിക്കുന്ന തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക‌് നൽകും. മൺമറഞ്ഞ കലാകാരി അമൃത ഷെർഗിൽ, വർത്തമാനകാല കലാകാരന്മാരായ അനീഷ് കപൂർ, എ രാമചന്ദ്രൻ, ഗുലാം മുഹമ്മദ് ഷേഖ്, അഞ്ജു, അതുൽ ദോഡിയ, ദയാനിത സിങ‌്, മനീഷ പരീഖ്, മാധവി പരീഖ‌്, മനു പരീഖ്, വേലു വിശ്വനാഥൻ, മധുസൂദനൻ, ശിൽപ്പ ഗുപ്ത, മിഥു സെൻ, അന്താരാഷ്ട്ര കലാകാരന്മാരായ ഫ്രാൻസ്കോ ക്ലെമെന്റ‌്, റോബെർട്ട് മോണ്ട്ഗോമറി തുടങ്ങിയവരുടെ സൃഷ്ടികളും ലേലത്തിലുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2TwANNY
via IFTTT
No comments:
Post a Comment