തിരുവനന്തപുരം > ശബരിമലയില്‍ പൊലീസ് ആത്മസംയമനം പാലിച്ചതുകൊണ്ടാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ശബരിമല പോലുള്ള സ്ഥലത്ത് അത്യന്തം ശ്രദ്ധാപൂര്‍വം മാത്രമേ ഇടപെടാന്‍ പറ്റൂ. ബലം പ്രയോഗിച്ചും വെടിവെച്ചും ലാത്തിച്ചാര്‍ജ് നടത്തിയും അവിടെ ഇടപെട്ടാല്‍ വിപരീത ഫലമാണുണ്ടാക്കുക. അതുകൊണ്ട് സ്വീകരിക്കുന്ന സംയമനത്തെ ബലഹീനതയായി കാണേണ്ടതില്ലെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.
പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ച് ശബരിമലയെ കലാപ ഭൂമിയാക്കി മുതലെടുക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങളെ തിരിച്ചറിയണമെന്നും കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Adht0J
via IFTTT
No comments:
Post a Comment