കെഎസ‌്ആർടിസി എംപാനൽ ജീവനക്കാർക്ക‌് മാനുഷിക പരിഗണന നൽകണം: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

കെഎസ‌്ആർടിസി എംപാനൽ ജീവനക്കാർക്ക‌് മാനുഷിക പരിഗണന നൽകണം: കോടിയേരി

തിരുവനന്തപുരം > കെഎസ‌്ആർടിസി എംപാനൽ ജീവനക്കാരുടെ പ്രശ‌്നം സങ്കീർണ്ണമാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ഇവർക്ക‌് മാനുഷിക പരിഗണന നൽകാൻ കഴിയണമെന്നും വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന‌് മറുപടിയായി കോടിയേരി പറഞ്ഞു.

പത്തും പന്ത്രണ്ടും വർഷം ജോലി ചെയ‌്തവർക്കാണ‌് തൊഴിൽ നഷ‌്ടപ്പെടുന്നത‌്. പിഎ‌സ‌്സി നിയമനോപദേശം നൽകിയ മുഴുവൻ പേർക്കും നിയമനം നൽകണമെന്നത‌് ശരിയാണ‌്. എന്നിട്ടും ബാക്കി വരുന്ന ഒഴിവിലേക്ക‌് എം പാനൽ ജീവനക്കാരെ നിയമിക്കാൻ എന്തുചെയ്യാൻ കഴിയുമെന്ന‌് സർക്കാർ ആലോചിക്കണം.

വെറും 450 രൂപ ദിവസ വേതനത്തിനാണ‌് വർഷങ്ങളായി ഇവർ ജോലി ചെയ്യുന്നത‌്. ഇവരിൽ 94 ശതമാനം പേരും എംപ്ലോയ‌്മെന്റ‌് എക‌്സ‌്ചേഞ്ച‌് മുഖേന നിയമനം നേടിയവരാണ‌്. എംപ്ലോ‌യ‌്മെന്റ‌് എക‌്സേഞ്ച‌് വഴി പുതുതായി നിയമനം നടത്തണമെന്നാണ‌് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത‌്. ഈ സാഹചര്യത്തിൽ നിയമവശം കൂടി പരിശോധിച്ച‌് എം പാനൽ ജീവനക്കാർക്ക‌് നിയമനം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.



from Kerala || Deshabhimani ​Online ​News http://bit.ly/2V57ZxG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages