ആലപ്പുഴ > അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിത്താബിനായി വേദിയൊരുക്കുമെന്ന് എസ്എഫ്‌ഐ. അടച്ചു വെക്കേണ്ടതല്ല, തുറന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകരേണ്ടത് തന്നെയാണ് കിത്താബ്. കിത്താബിന്റെ ചര്‍ച്ചകള്‍ കോഴിക്കോട് ജില്ല കലോത്സവവേദിയില്‍ നിന്നും തുടങ്ങിയപ്പോള്‍ തന്നെ അര്‍ത്ഥശങ്കയില്ലാതെ കിത്താബിനോട് ഐക്യപ്പെട്ടവരാണ് എസ്എഫ്‌ഐ.
വ്യതിയാനമില്ലാത്ത ആ നിലപാടിനോടൊപ്പം ഒന്നുകൂടി കൂട്ടിചേര്‍ക്കുന്നു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിത്താബിനായി എസ്എഫ്‌ഐ വേദിയൊരുക്കും. ഒപ്പം ആവിഷക്കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ ഇനിയും ഏറ്റെടുക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് പറഞ്ഞു
from Kerala || Deshabhimani Online News https://ift.tt/2Bc1DDB
via IFTTT
No comments:
Post a Comment