'കിത്താബി''നൊപ്പം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പം: ഡിവൈഎഫ്‌ഐ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

'കിത്താബി''നൊപ്പം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പം: ഡിവൈഎഫ്‌ഐ

തിരുവനന്തപുരം > ''കിത്താബ് ''നാടകത്തിനെതിരെ കലാപമുയര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്‌ഐ. മത മൗലികവാദ സംഘടനകള്‍ സ്വതന്ത്രമായ ആവിഷ്‌കാരങ്ങളെ എക്കാലവും എതിര്‍ത്തതാണ് ചരിത്രം.ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കു ഊര്‍ജ്ജം പകരാന്‍ മാത്രമേ കിത്താബിനെതിരായ ചില മതസംഘടനകളുടെ നിലപാട് സഹായിക്കൂ.

ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതാണ്.അത് സെലക്ടീവാകാന്‍ പാടില്ല,''കിത്താബ്‌ ''നാടകം അവതരിപ്പിക്കാനാകാതെ വിതുമ്പുന്ന വിദ്യാര്‍ഥിനികളെ നമ്മള്‍ കണ്ടു. സ്വതന്ത്രമായ ആവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പ്രതിഷേധാര്‍ഹമാണ്. ഡിവൈഎഫ്‌ഐ എക്കാലവും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി നിലപാടെടുത്ത സംഘടനയാണ്.


ഇത്തരം പിന്തിരിപ്പന്‍ പ്രവണതയ്ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2E8Pa6y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages