അശ്ലീലപ്രസംഗം: ബിജെപി കൊല്ലം ജില്ലാസെക്രട്ടറി വയക്കൽ സോമൻ അറസ്‌റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

അശ്ലീലപ്രസംഗം: ബിജെപി കൊല്ലം ജില്ലാസെക്രട്ടറി വയക്കൽ സോമൻ അറസ്‌റ്റിൽ

കൊട്ടാരക്കര>സ്ത്രീകൾക്കെതിരെ അശ്ലീല പ്രസംഗം നടത്തിയ ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി വയക്കൽ സോമൻ അറസ്‌റ്റിൽ .  കഴിഞ്ഞ ഞായറാഴ്ച കൊട്ടാരക്കര പുലമണിൽ ബിജെപി നടത്തിയ ദേശീയപാത ഉപരോധസമരത്തിലാണ്  ആഭാസ പ്രസംഗം നടത്തിയത്.

പി അയിഷാപോറ്റി എംഎൽഎക്കും കുടുംബാംഗങ്ങൾക്കുമെതിരെയും കേരള കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ള, എംഎൽഎമാരായ  യു പ്രതിഭ, വീണ ജോർജ്, കൊട്ടാരക്കര എസ്ഐ മനോജ്, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയുമാണ്  തെറിവിളി പ്രസംഗം നടത്തിയത്.

ഡിജിപിക്കും കൊട്ടാരക്കര റൂറൽ എസ‌്‌പിക്കും അയിഷാപോറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുപ്രകാരം ഇയാൾക്കെതിരെ കൊട്ടാരക്കര പൊലീസ് കേസ് എടുത്തിരുന്നു. രാഷ്ട്രീയകക്ഷിഭേദമെന്യേ വിവിധഭാഗങ്ങളിൽനിന്ന് പ്രതിഷേധം ശക്തമായതോടെ സോമൻ നാട്ടിൽനിന്നു മുങ്ങി. സ്ത്രീത്വത്തെ അവഹേളിച്ചതിനും മോശം വാക്കുകൾ പൊതുവേദിയിൽ ഉപയോഗിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ്.

അശ്ലീല പ്രസംഗം ശീലമാക്കിയ സോമനെതിരെ ബിജെപിയിൽതന്നെ ശക്തമായ എതിർപ്പുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും കേട്ടുനിൽക്കെ പൊതുവേദിയിലായിരുന്നു അശ്ലീല പ്രസംഗം . 



from Kerala || Deshabhimani ​Online ​News https://ift.tt/2zwUP31
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages