ഇ വാർത്ത | evartha
കേന്ദ്രമന്ത്രിയുടെ മുഖത്തടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കേന്ദ്ര സാമൂഹ്യനീതി വകുപ്പുമന്ത്രിയും ആര്‍ പി ഐ(എ) പാര്‍ട്ടി അധ്യക്ഷനുമായ രാംദാസ് അത്താവ്‌ലെയ്ക്കു നേരെ ആക്രമണശ്രമം. മഹാരാഷ്ട്രയിലെ അംബര്‍നാഥ് ടൗണില്‍ പൊതുപരിപാടിക്കിടെയാണ് സംഭവം. വേദിയില്‍ നിന്ന് സംസാരിച്ച് ഇറങ്ങുമ്പോള്‍ അത്താവലെയെ മുഖത്തടിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
പ്രവീണ്‍ ഗോസാവി എന്നയാളാണ് മന്ത്രിയെ അടിച്ചത്. ഇയാള്‍ അത്താവലെയുടെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ അംഗം തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാവിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍ പി ഐ(അത്താവ്‌ലെ) സംസ്ഥാന വ്യാപകമായി ഞായറാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സമുദായത്തിന്റെ പേര് വ്യക്തിലാഭത്തിനു വേണ്ടി അത്താവ്‌ലെ ഉപയോഗിക്കുന്നതില്‍ പ്രകോപിതനായാണ് ആക്രമണത്തിനു മുതിര്‍ന്നതെന്ന് പ്രവീണ്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച പുലര്‍ച്ചയോടെ പ്രവീണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അത്താവ്‌ലെയ്‌ക്കെതിരെയുള്ള ആക്രമണം ആസൂത്രിതമാണെന്ന് ആര്‍ പി ഐ ആരോപിച്ചു.
#WATCH Maha: People thrash Pravin Gosavi, a worker of the youth wing of Republican Party of India, who slapped Union Minister & party leader Ramdas Athawale at an event in Thane y'day. Gosavi has been admitted to a hospital. FIR registered against him, investigation on. (08.12) pic.twitter.com/zvYmNaV8Wi
— ANI (@ANI) December 9, 2018
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PudiCG
via IFTTT
No comments:
Post a Comment