കോതമംഗലത്ത് മയക്കുമരുന്നുമായി ബി.ഡി.എസ്. വിദ്യാര്‍ത്ഥിനി അറസ്റ്റില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

കോതമംഗലത്ത് മയക്കുമരുന്നുമായി ബി.ഡി.എസ്. വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

ഇ വാർത്ത | evartha
കോതമംഗലത്ത് മയക്കുമരുന്നുമായി ബി.ഡി.എസ്. വിദ്യാര്‍ത്ഥിനി അറസ്റ്റില്‍


55 ഗ്രാം ഹഷീഷുമായി ബി.ഡി.എസ് വിദ്യാര്‍ഥിനിയെ എക്‌സൈസ് സംഘം പിടികൂടി. പത്തനംതിട്ട കോന്നി പ്രമാടം വലിയകാലായില്‍ ശ്രുതിയാണ് എക്‌സൈസിന്റെ കസ്റ്റഡിയിലായത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ശ്രുതി നെല്ലിക്കുഴിയില്‍ പേയിങ് ഗെസ്റ്റായി താമസിച്ചാണു പഠിക്കുന്നത്.

നെല്ലിക്കുഴി കേന്ദ്രീകരിച്ചു വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു വിദ്യാര്‍ഥിനിയെ താമസസ്ഥലത്തുനിന്നു പിടികൂടിയത്. തൃശൂരുള്ള തന്റെ സുഹൃത്തായ വിനുവാണു ലഹരിവസ്തു നല്‍കിയതെന്ന് ശ്രുതി എക്‌സൈസിന് മൊഴി നല്‍കി.

ഇയാളെ കണ്ടെത്താന്‍ എക്‌സൈസ് അന്വേഷണം ആരംഭിച്ചു. വിനുവിനെ കണ്ടെത്തിയാല്‍ ലഹരി മാഫിയയെ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. സജീവന്‍ പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Pt8zB1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages