തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വിൽക്കാനുള്ള നടപടികൾ ഉടൻ നിർത്തി വയ്‌ക്കണമെന്ന് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ പൊതുസ്വത്തായ ഈ വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിന് കൈമാറണം. വിമാനത്താവളം വിൽക്കുന്നതിന് ആഗോള ടെണ്ടർ ക്ഷണിച്ച നടപടി മരവിപ്പിക്കണം. ജനവികാരം മറികടന്ന് വിൽപ്പനയുമായി മുന്നോട്ടുപോയാൽ അതിശക്തമായ പ്രതിഷേധം ഉയർന്നുവരും.
കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വിമാനത്താവളം വിൽക്കാനുള്ള തീരുമാനം. പാലക്കാട് റെയിൽവേ കോച്ച് ഫാക്ടറി കേരളത്തിന് നഷ്ടമായതും കേന്ദ്ര നിലപാട് മൂലമാണ്. ദേശീയപാത വികസനം മന്ദഗതിയിലാക്കിയതും ബിജെപി സർക്കാരിന്റെ കേരളത്തോടുള്ള പ്രതികാര നടപടിയാണ്. ഈ നിലപാട് അടിയന്തരമായി തിരുത്തണം.
വിമാനത്താവളം ഏറ്റെടുക്കാൻ തയ്യാറാണെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെ തള്ളിയാണ് വിൽക്കാൻ ടെൻഡർ ക്ഷണിച്ചത്. സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ 635 ഏക്കർ ഭൂമിയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഈ ഭൂമി സ്വകാര്യ കമ്പനികൾക്ക് തുച്ഛവിലയ്‌ക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവള വികസനത്തിന് കേരളം ഇതിനകം ആയിരം കോടിയിലേറെ രൂപ ചെലവഴിച്ചിട്ടുണ്ട്. ഇനിയും തുക ചെലവിടാൻ സംസ്ഥാനം ഒരുക്കമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം അവഗണിച്ച് സ്വകാര്യവൽക്കരിക്കാനാണ് കേന്ദ്ര നീക്കം. ഇത് അംഗീകരിക്കാൻ കഴിയില്ല. വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്തുന്നതിന് എൽഡിഎഫ് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് -വിജയരാഘവൻ മുന്നറിയിപ്പ‌് നൽകി.
from Kerala || Deshabhimani Online News https://ift.tt/2zY5owv
via IFTTT
No comments:
Post a Comment