ഹാദിയ കേസിലെ കോടതി മാർച്ച്: കോടതിയലക്ഷ്യ നടപടിക്ക് അനുമതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

ഹാദിയ കേസിലെ കോടതി മാർച്ച്: കോടതിയലക്ഷ്യ നടപടിക്ക് അനുമതി


കൊച്ചി
ഹാദിയ കേസിൽ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കോടതി മാർച്ച് സംഘടിപ്പിച്ച് പരാമർശങ്ങൾ നടത്തിയവർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അഡ്വക്കറ്റ് ജനറൽ അനുമതിനൽകി. സമരം നടത്തി പ്രസംഗിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് ഷൗക്കത്ത് അലിക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാനാണ് അനുമതി.

പരാതിയിലെ എതിർകക്ഷികളായ പോപ്പുലർഫ്രണ്ട് നേതാക്കളായ എളമരം നസറുദ്ദീൻ അനാസ് റഹ്മാനി, എസ് ഡിപിഐ നേതാവ് അജ്മൽ ഉസ്മാൻ എന്നിവരെ ഒഴിവാക്കി. കേസിലെ എതിർകക്ഷികളായ മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണനെയും കോടതിയലക്ഷ്യ നടപടിയിൽനിന്ന് അഡ്വക്കറ്റ് ജനറൽ ഒഴിവാക്കി. എ ജി ഒഴിവാക്കിയെങ്കിലും ഹർജിക്കാർക്ക് മുഴുവൻ എതിർ കക്ഷികൾക്കെതിരെയും ഹൈക്കോടതിയെ
നേരിട്ടു സമീപിക്കാം. അഡ്വ. പ്രദീഷ് വിശ്വനാഥൻ, പി ആർ കണ്ണൻ എന്നിവരാണ് കോടതിയലക്ഷ്യത്തിന് അനുമതി തേടിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/2RHiiFZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages