പാലക്കാട‌്
എച്ച‌്-1 എൻ-1, നിപ, കോംഗോ പകർച്ചവ്യാധികളെക്കുറിച്ച‌് ഭീതി വേണ്ടെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യവകുപ്പ‌് മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട‌്. നിപ, കോംഗോ പനി റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച‌് വ്യാജപ്രചാരണങ്ങളുണ്ട‌്.
തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ആൾക്ക‌് കോംഗോ വൈറസ‌് ബാധയില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട‌്. വകുപ്പിന്റെ പ്രവർത്തനങ്ങൾ പകർച്ചവ്യാധി തടയാന്‍ ഏറെ സഹായിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ‌് വാർഡുതലങ്ങളിൽ ആരോഗ്യസേനയുടെ പ്രവർത്തനം. എച്ച‌്1, എൻ 1 പ്രതിരോധിക്കാൻ ഇത‌് ഏറെ സഹായകമായി. പാലക്കാടിന്റെ അതിർത്തിപ്രദേശങ്ങളിൽ ജാഗ്രത പാലിക്കാന്‍ നിർദേശിച്ചിട്ടുണ്ട‌്.
പാലക്കാട‌് ജില്ലയിൽ നിപ വൈറസ‌് റിപ്പോർട്ട‌് ചെയ‌്തെന്ന് ഫെയ‌്സ‌്ബുക്കിൽ നടക്കുന്ന പ്രചാരണം വസ‌്തുതാവിരുദ്ധമാണ‌്. പ്രചാരണത്തിനുപിന്നില്‍ സാമുഹ്യവിരുദ്ധസംഘങ്ങളാണെന്ന് വ്യക്തമായിട്ടുണ്ട‌്. പൊലീസ‌് കർശന നടപടി സ്വീകരിക്കും. കുഷ‌്ഠരോഗവും മന്തുരോഗവും റിപ്പോർട്ട‌് ചെയ‌്തിട്ടുണ്ട‌്. എന്നാൽ ഭയാനക സാഹചര്യമില്ല. കുഷ‌്ഠരോഗ നിർമാർജനത്തിന‌് ‘അശ്വമേധം’ പദ്ധതി നടന്നുവരികയാണ‌്. ഇമാലിന്യ
നിർമാർജനത്തിന് കൂടൂതല്‍ പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2QjeNIZ
via IFTTT
No comments:
Post a Comment