യൂത്ത‌് കോൺഗ്രസ‌് തെരഞ്ഞെടുപ്പ‌് : ഗ്രൂപ്പുകൾ ഒഴുക്കുന്നത‌് ഏഴരക്കോടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

യൂത്ത‌് കോൺഗ്രസ‌് തെരഞ്ഞെടുപ്പ‌് : ഗ്രൂപ്പുകൾ ഒഴുക്കുന്നത‌് ഏഴരക്കോടി

തിരുവനന്തപുരം
യൂത്ത‌് കോൺഗ്രസ‌് നേതൃത്വം പിടിച്ചെടുക്കാൻ അംഗത്വഫീസിന‌് മാത്രമായി ഗ്രൂപ്പുകൾ ഒഴുക്കിയത‌് 4.75 കോടി രൂപ.  രണ്ട‌് ദിവസത്തിനകം 2.80 കോടി കൂടി അംഗത്വ ഫീസായി കേന്ദ്ര തെരഞ്ഞെടുപ്പ‌് കമ്മിറ്റിയുടെ ബാങ്ക‌് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതോടെ ഏഴരക്കോടി കവിയും. പണമൊഴുക്കിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ഗ്രൂപ്പുകൾക്കതീതരായ പ്രവർത്തകർ  സംഘടനാ പ്രവർത്തനം  ഉപേക്ഷിക്കുന്ന നിലയിലാണ‌്. മുൻ കെപിസിസി പ്രസിഡന്റ‌് വി എം സുധീരൻ  വെളിപ്പെടുത്തിയ പണമൊഴുക്കിന്റെ കണക്കുകൾ ശരിയാണെന്ന‌് വരണാധികാരി  മുരുകൻ മുനിരത‌്നം  വാട‌്സ‌ാപ് ഗ്രൂപ്പിൽ അയച്ച സന്ദേശം സാക്ഷ്യപ്പെടുത്തുന്നു. ഇത്രയൊക്കെയായിട്ടും സുധീരന്റെ പ്രസ‌്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത‌്. സംസ്ഥാന പ്രസിഡന്റായി എ ഗ്രൂപ്പ‌് ഷാഫി പറമ്പിലിനേയും ഐ ഗ്രൂപ്പ‌് കെ എസ‌് ശബരീനാഥനെയുമാണ‌് കണ്ട‌ുവച്ചിരിക്കുന്നത‌്.

യൂത്ത‌് കോൺഗ്രസ‌് തെരഞ്ഞെടുപ്പിനെ പണപ്പിരിവിനുള്ള മാർഗമായി കേന്ദ്രനേതൃത്വം ഉപയോഗപ്പെടുത്താൻ തുടങ്ങിയത‌് പണമൊഴുക്കി സംഘടന പിടിച്ചെടുക്കാൻ  എളുപ്പവഴിയായി. കഴിഞ്ഞതവണ  ഒരാൾക്ക‌് സജീവ അംഗമാകാൻ 15 രൂപയായിരുന്ന ഫീസ‌് 75 രൂപയായും പിഴയോട‌ുകൂടി 140 രൂപയാക്കിയുമാണ‌്  ഉയർത്തിയത‌്. അംഗത്വ ഫീസ‌് അടയ‌്ക്കുന്നതിനുള്ള അവസാന തീയതിയായ ചൊവ്വാഴ‌്ച രാത്രി 12 വരെ ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിന‌ാണ‌് 75 രൂപ. ബുധൻ, വ്യാഴം ദിവസങ്ങളിൽക്കൂടി ഫീസ‌് അടക്കാം. പക്ഷെ, ആളൊന്നിന‌് 140 രൂപ.

വ്യാജ അംഗങ്ങളെ ചേർക്കുന്നതും സാധാരണ പ്രവർത്തകർക്ക‌് ഞെട്ടിക്കുന്ന അനുഭവമായി. ഒരു പ്രവർത്തകന‌് സജീവ അംഗമാകാൻ നാല‌് പ്രാഥമിക അംഗങ്ങളെ കൂടി ചേർക്കണം. പ്രാഥമികാംഗങ്ങൾക്ക‌് ഫീസ‌് ഇല്ലാത്തതിനാൽ ഗ്രൂപ്പുകൾ വോട്ടേഴ‌്സ‌് ലിസ്റ്റ‌് മുന്നിൽവച്ച‌് അതത‌് ബൂത്തുകളിലെ 18നും 35നും ഇടയിൽ പ്രായമുള്ള മുഴുവനാളുകളെയും ചേർക്കുകയാണ‌്. ചൊവ്വാഴ‌്ച പകൽ 12.36ന‌് വരണാധികാരി  നൽകിയ കണക്കനുസരിച്ച‌്  5,13,000 പേർ സജീവ അംഗങ്ങളായി. രാത്രിയോടെ ഇത‌് 6.30 ലക്ഷമായി. ഫൈനോട‌ുകൂടി അംഗത്വമെടുക്കാവുന്ന  വ്യാഴാഴ‌്ച രാത്രി 12 ഓടെ ഇത‌് എട്ടര ലക്ഷത്തിലേക്ക‌് എത്തും. കഴിഞ്ഞ തവണ 8.30 ലക്ഷമായിരുന്നു. എട്ടരലക്ഷം പേർ സജീവ അംഗങ്ങളാകുമ്പോൾ 34 ലക്ഷം പ്രാഥമികാംഗങ്ങളുണ്ടാകുമെന്നാണ‌് കണക്ക‌്. അങ്ങനെ ആകെ 42.5 ലക്ഷം അംഗങ്ങളുണ്ടാകും. അതിശയോക്തിപരമായ ഈ കണക്കിലേക്ക‌് അംഗസംഖ്യ എത്തുന്നതിൽനിന്നുതന്നെ വ്യാജൻമാരാണ‌് ബഹുഭൂരിപക്ഷവുമെന്നും വ്യക്തം.

ഒരാൾക്ക‌്  മണ്ഡലം ഭാരവാഹിയാകാൻ ചുരുങ്ങിയത‌് 50,000 രൂപയെങ്കിലും സ്വന്തംനിലയിൽ കണ്ടെത്തേണ്ടി വരും. ഇത‌്  അസംബ്ലി മണ്ഡലം, ജില്ലാ തലങ്ങളിൽ ലക്ഷങ്ങളും സംസ്ഥാന തലത്തിൽ കോടികളും ആകും. ഈ തുക സാധാരണ പ്രവർത്തകർക്ക‌് ഒരിക്കലും സ്വന്തംനിലയിൽ താങ്ങാൻ കഴിയില്ല. ഇവിടെയാണ‌് ഗ്രൂപ്പ‌് മാനേജർമാരുടെ വലവീശലും പണം ഒഴുക്കലും.



from Kerala || Deshabhimani ​Online ​News https://ift.tt/2RyYWTv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages