എൻജിനിയറിങ് കോഴ‌്സിന‌് വിദ്യാർഥികൾ കുറഞ്ഞു ; ഒഴിഞ്ഞുകിടക്കുന്നത്‌ 23,645 സീറ്റ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

എൻജിനിയറിങ് കോഴ‌്സിന‌് വിദ്യാർഥികൾ കുറഞ്ഞു ; ഒഴിഞ്ഞുകിടക്കുന്നത്‌ 23,645 സീറ്റ‌്

തിരുവനന്തപുരം> എൻജിനിയിറങ്ങിന‌് ചേരുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് വന്നതായി മന്ത്രി കെ ടി ജലീൽ നിയമസഭയിൽ അറിയിച്ചു. പ്രവേശനം പൂർത്തിയായപ്പോൾ 23,645 സീറ്റ‌് ഒഴിഞ്ഞുകിടക്കുന്നു. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയത് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിലാണ്–- 9444. കുറവ് പോളിമർ എൻജിനിയറിങ്–- 25. വിവിധ കോളേജുകളിലായി ഒരു വിദ്യാർഥിപോലും പ്രവേശനം നേടാത്ത 58 ബ്രാഞ്ചുണ്ടെന്ന് മന്ത്രി അറിയിച്ചു.

എംജി സർവകലാശാലയ‌്ക്ക‌് സർക്കാർ 132 കോടി അനുവദിച്ചിട്ടുണ്ട‌്. കലിക്കറ്റ‌്,  കണ്ണൂർ സർവകലാശാലകളുടെ വിശദ പദ്ധതിരേഖ പരിശോധിച്ചു. ലോകനിലവാരത്തിലുള്ള ശാസ‌്ത്രഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന‌് ഗവേഷണങ്ങളും ഇന്റേൺഷിപ്പുകളും  നടപ്പാക്കാനുള്ള ചട്ടങ്ങൾ രൂപീകരിക്കുമെന്നും എം സ്വരാജ‌്, ജയിംസ‌് മാത്യു, ബി സത്യൻ, എ എം ആരിഫ‌്, എൻ വിജയൻപിള്ള എന്നിവരെ മന്ത്രി അറിയിച്ചു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2PjC1cI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages