അടൂർ
മെച്ചപ്പെട്ട ലോകത്തിനു വേണ്ടിയുള്ള പ്രതീക്ഷയാണ് ജനകീയ വിദ്യാഭ്യാസത്തിലൂടെ കൈവരിക്കേണ്ടതെന്ന് കെ ഇ എൻ കുഞ്ഞഹമ്മദ് പറഞ്ഞു. ബാലസംഘം അഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം അടൂരിൽ ഡി പാണി, എം എസ് കുമാർ നഗറിൽ(മാർത്തോമാ യൂത്ത‌് സെന്റർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
സമരോത്സുകമായ സ്വപ്നം വിദ്യാഭ്യാസത്തിന്റെ മൗലികമായ ലക്ഷ്യമാണ്. സങ്കൽപ്പവും ആദർശവും സമ്മിശ്രമായി രൂപപ്പെടുന്നതാണ് സ്വപ്നം. വസ്തുതകൾക്കും വിവരങ്ങൾക്കും കാലത്തോട് സംവാദം നടത്താൻ കഴിയണം. നമ്മൾ ജീവിക്കുന്ന അവസ്ഥകളോട് സ്ഥാപിച്ചെടുക്കുന്ന സർഗാത്മകമായ സംവാദമാണ് വിദ്യാഭ്യാസം. നിറപ്പകിട്ടാർന്ന സ്വപ്നങ്ങളിൽ ജ്വലിക്കുന്ന ആദർശങ്ങളുടെ ലോകം ജീവിതത്തിന് കാവലായി, കരുതലായി ഉണ്ടാകും.
ആദർശം നഷ്ടപ്പെട്ടാൽ സ്വപ്നങ്ങളുടെ നിറം നഷ്ടപ്പെടും. ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ഐൻസ്റ്റീൻ ക്ലാസ‌്‌മുറിയിൽ കണ്ട സ്വപ്നമല്ല പുറത്തു പോയപ്പോൾ കണ്ടത്. ചരിത്രം പഠിപ്പിക്കുന്ന അധ്യാപകനെ കൊല്ലണമെന്നായിരുന്നു ഐൻസ്റ്റീന്റെ സ്വപ്നം. ആഴത്തിലുള്ള മനുഷ്യബന്ധങ്ങൾ നിരന്തരം പുനരുജീവിപ്പിക്കണം. പ്രകൃതിയിൽ നിന്ന് വേർപെടുത്തപ്പെട്ട മനുഷ്യനല്ല, പ്രകൃതിയോട് ചേർന്നുള്ള മനുഷ്യന്റെ അഗാധമായ ബന്ധമാണ് വേണ്ടത്.
ജനാധിപത്യ അശയങ്ങൾക്ക് നിലനിൽക്കണമെങ്കിൽ നിരന്തരമായ പ്രചാരണം വേണം. എന്നാൽ, വലതുപക്ഷ ആശയങ്ങൾ കാലങ്ങളായി അബോധമനസ്സിൽ കിടക്കുന്നതിനാൽ ഏത് സമയവും അത് പുറത്തേക്ക് വരും.
സങ്കീർണമായ അറിവിന്റെ ലോകത്ത് ജീവിക്കുന്നതു കൊണ്ട് അറിയാനുള്ള പരിശീലനം അത്യാവശ്യമാണ്. ജനാധിപത്യ വിരുദ്ധമായ ആശയങ്ങൾ നമ്മെ കീഴ്പ്പെടുത്തുന്നത് തന്മാത്ര തലത്തിലാണ്. ഇവയെ നേരിടാൻ തന്മാത്ര തലത്തിൽ സമരം രൂപപ്പെടണം.
മർദിതരും മർദകരും മോചിതരാകണമെങ്കിൽ മാനസികമായ വിമോചനം വേണം. തന്നെപ്പോലുള്ള മറ്റൊരു മനുഷ്യനെ തന്റെ കാൽക്കീഴിലാക്കാൻ ആഗ്രഹിക്കുന്നത് അധിനിവേശമാണെന്നും കെ ഇ എൻ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2AobZ3t
via IFTTT
No comments:
Post a Comment