എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാതെ പിഎസ‌്സി നിയമനം നടത്തണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാതെ പിഎസ‌്സി നിയമനം നടത്തണം

തിരുവനന്തപുരം
കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരെ പിരിച്ചുവിടാതെ പിഎസ‌്സി അഡ്വൈസ‌് ചെയ്തവർക്ക് നിയമനം നടത്തണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധി മാനേജ്മെന്റിന്റെ സംഭാവനയാണ്. 
പിഎസ‌്സി അഡ്വൈസ‌് ചെയ്തവർക്ക് നിയമനം നൽകാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുമെന്ന് ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാണിച്ചിരുന്നു. ഓരോ മാസവും പെൻഷൻ പറ്റുന്ന ഒഴിവുകളിൽ പുതിയ നിയമനം നടത്തിയും പുതിയ ബസുകൾ പുറത്തിറക്കിയും സമഗ്രവികസനം ഉറപ്പാക്കി ലളിതമായി പരിഹരിക്കാമായിരുന്ന പ്രശ്നത്തെയാണ് മാനേജ്മെന്റ് സങ്കീർണമാക്കിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിനുശേഷം വിരമിക്കുന്ന ഒഴിവുകളിൽ അർഹമായ പ്രമോഷൻ നൽകാനോ ഒഴിവുകൾ നികത്താനോ തയ്യാറായില്ല. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടും ഡിപ്പോകൾ അടച്ചുപൂട്ടിയും ഷെഡ്യൂളുകൾ വെട്ടിക്കുറച്ചുമല്ല കെഎസ്ആർടിസിയെ രക്ഷിക്കേണ്ടത‌്. സമഗ്രവികസനമാണ് ഉറപ്പാക്കേണ്ടത്. സർക്കാർ പ്രഖ്യാപിച്ച സഹായം ഉപയോഗപ്പെടുത്തി എത്രയുംവേഗം ബസ്ബോഡി നിർമാണം
പുനരാരംഭിക്കണം. ആവശ്യമായ സ്പെയർ പാർട്ട്സുകൾ ലഭ്യമാക്കി ഫ്ളീറ്റ് യൂട്ടിലൈസേഷൻ ദേശീയ ശരാശരിയിലേക്ക് ഉയർത്തണം. ഇത്രയും നടപടികൾ സ്വീകരിക്കാൻ തയ്യാറായാൽ ഒരു എംപാനൽ ജീവനക്കാരനെപോലും
പിരിച്ചുവിടാതെതന്നെ പിഎസ‌്സി അഡ്വൈസ‌് ചെയ്ത മുഴുവൻപേർക്കും നിയമനം നൽകാനാവും. ഇരുകൂട്ടർക്കും നീതി ഉറപ്പാക്കുന്നതിന് ആവശ്യമായ സമീപനമാണ‌് ഉണ്ടാകേണ്ടതെന്ന‌് സമിതി സർക്കാരിനോട‌് അഭ്യർഥിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2RKzSsB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages