തിരുവനന്തപുരം> നിയമസഭ സമ്മേളനം അവസാനിച്ചതോടെ സഭാ കവാടത്തില്‍ യുഡിഎഫ് നടത്തിവന്നിരുന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. ഇന്നത്തോടെ സഭാ നടപടികള്‍ തീരുന്നതു കൊണ്ടാണ് സമരം അവസാനിപ്പിക്കുന്നതെന്നും സത്യാഗ്രഹം വിജയമാണെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അവകാശ വാദം. സഭ നടപടികള്‍ തുടക്കം മുതല്‍ പൂര്‍ണമായും തടസപ്പെടുത്തിയ യുഡിഎഫ് സമ്മേളനം അവസാനിച്ചതോടെ സത്യാഗ്രഹ സമരം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അസൗകര്യങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എംഎല്‍എമാരായ വിഎസ് ശിവകുമാര്‍,പാറക്കല്‍ അബ്ദുള്ള, എന്‍ ജയരാജ് എന്നിവര്‍ കഴിഞ്ഞ പതിനൊന്ന് ദിവസമായി നടത്തിയിരുന്ന സമരമാണ് അവസാനിപ്പിച്ചത്.
from Kerala || Deshabhimani Online News https://ift.tt/2C9X7XW
via IFTTT
No comments:
Post a Comment