ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുകയും രണ്ടാം പൗരത്വം അനുഭവിക്കുകയും അതാണ് ശരിയായ സ്ത്രീ അവസ്ഥയെന്ന് അഭിമാനംകൊള്ളാനും പരിശീലിപ്പിക്കപ്പെട്ടിട്ടുള്ള ജീവിവർഗമാണ് സ്ത്രീകൾ. വേറിട്ടുചിന്തിക്കുന്ന സ്ത്രീകൾ ഉണ്ടെങ്കിലും ആക്രമാത്മകമായ കുലീനപ്രകടനങ്ങൾക്കിടയിൽ പലപ്പോഴും ഇത്തരം അഭിപ്രായങ്ങൾ അംഗീകരിക്കപ്പെടാതെ പോകുന്നു. സ്വതന്ത്രയായും അഭിമാനബോധത്തോടെയും തന്റെ അനുഭവകർതൃത്വത്തിൽ ജീവിക്കാനുള്ള പ്രഖ്യാപനം ആയിട്ടാണ് ഞാൻ വനിതാമതിലിനെ കാണുന്നത്. ഇത് വർഗീയതയുടെ മതിലല്ല . ദുരാചാരങ്ങളോടും യുക്തിരഹിതമായ വാദഗതികളോടും ഉള്ള പ്രതിരോധമാണ് ഈ മതിൽ. ഞാനും അതിൽ പങ്ക് ചേരുന്നു.
from Kerala || Deshabhimani Online News http://bit.ly/2ELzwyt
via IFTTT
No comments:
Post a Comment