അറിവിന്റെ അശ്വമേധം ; അക്ഷരമുറ്റം ക്വിസ‌് പ്രതിഭാസംഗമമായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

അറിവിന്റെ അശ്വമേധം ; അക്ഷരമുറ്റം ക്വിസ‌് പ്രതിഭാസംഗമമായി


കണ്ണൂർ
അക്ഷരത്തുമ്പികൾ മാറ്റുരച്ചപ്പോൾ അറിവിന്റെ അശ്വമേധമായി മാറി അക്ഷരമുറ്റം ക്വിസ‌് ജില്ലാ മത്സരങ്ങൾ. കേരളത്തിന്റെ ഏറ്റവും വലിയ അറിവുത്സവമായ ഒഡീസിയ‐ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സിൽ മത്സരിക്കാനെത്തിയത്‌ ആയിരക്കണക്കിന്‌ വിദ്യാർഥികൾ. ഞായറാഴ്‌ചയാണ്‌  മൂന്നാംഘട്ടമായ ജില്ലാ മത്സരങ്ങൾ അരങ്ങേറിയത്‌.

ഉപജില്ലാ മത്സരങ്ങളിൽ ആദ്യ നാല്‌ സ്ഥാനത്തെത്തിയ മൂവായിരത്തോളം വിദ്യാർഥികളാണ്‌  മത്സരിച്ചത്‌. ഒന്നും മൂന്നും സ്ഥാനത്തെത്തിയവർ ഒരു ടീമായും രണ്ടും നാലും സ്ഥാനത്തെത്തിയവർ മറ്റൊരു ടീമുമായാണ്‌ മാറ്റുരച്ചത്‌. എൽപി, യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗങ്ങളിലായിരുന്നു മത്സരം.  ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവർക്ക്‌ 10000, 7000 രൂപ എന്നിങ്ങനെ ക്യാഷ്‌ പ്രൈസും മെമെന്റോയും സർട്ടിഫിക്കറ്റും നൽകി. പങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും ഉപഹാരങ്ങളുമുണ്ടായിരുന്നു. സംസ്ഥാന മെഗാ ഫൈനൽ ജനുവരി 12ന്‌ കോട്ടയത്താണ‌്. വിവിധ തലങ്ങളിലായി ഒരുകോടിരൂപയുടെ സമ്മാനങ്ങളാണ്‌ വിതരണം ചെയ്യുക. ഒഡീസിയയാണ്‌ പ്രധാന സ്‌പോൺസർ. ഐസിഎൽ ഫിൻകോർപ്‌, സ്വാദ്‌ എന്നിവ അസോസിയേറ്റ്‌ സ്‌പോൺസർമാരാണ്‌. ബിലീവേഴ്‌സ്‌ ചർച്ച്‌ മെഡിക്കൽ കോളേജ്‌, റിജു ആൻഡ്‌ പിഎസ്‌കെ ക്ലാസസ്‌, ക്രോഡ ഇറ്റാലിയ, പോപ്പീസ്‌ എന്നിവ സഹ സ്‌പോൺസർമാരുമാണ്‌.

എറണാകുളം ജില്ലാ മത്സരം മഹാരാജാസ്‌ കോളേജിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാട്‌ ഉദ്‌ഘാടനംചെയ്‌തു. ജോൺ ഫെർണാണ്ടസ്‌ എംഎൽഎ അധ്യക്ഷനായി. നടൻ അനൂപ്‌ ചന്ദ്രൻ മുഖ്യാതിഥിയായി. 224 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2EMJ1xR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages