കെ എം ഷാജിക്കെതിരായ വിധി രാഷ്ട്രീയത്തെ വർഗീയതയുമായി കൂട്ടിക്കെട്ടിയതിനുള്ള പ്രഹരം:കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

കെ എം ഷാജിക്കെതിരായ വിധി രാഷ്ട്രീയത്തെ വർഗീയതയുമായി കൂട്ടിക്കെട്ടിയതിനുള്ള പ്രഹരം:കോടിയേരി


രാഷ്ട്രീയത്തെ വർഗീയതയുമായി കൂട്ടിക്കെട്ടിയതിനുള്ള പ്രഹരമാണ്‌ കെ എം ഷാജിയുടെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതിയുടെ ആവർത്തിച്ചുള്ള വിധിയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വോട്ട്‌ പിടിക്കാൻ മതവും ജാതിയും ഉപയോഗിക്കുന്നതിനെ സുപ്രീംകോടതി വിലക്കിയിട്ടുണ്ട്‌. അത്‌ ഭരണഘടനാനുസൃതമായ വിധിയാണ്‌. ഇതിന്റെ തുടർച്ചയായാണ്‌ മുസ്ലിംലീഗ്‌ എംഎൽഎയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി. വർഗീയത പ്രചരിപ്പിച്ച്‌ വോട്ട്‌ പിടിക്കുന്നതിൽ ബിജെപിയുടെ വഴിയിൽ മറ്റൊരു വിധത്തിൽ സഞ്ചരിക്കുകയായിരുന്നു ലീഗും യുഡിഎഫും.

ഇത്തരം പ്രഹരങ്ങളിൽനിന്ന‌് പാഠം പഠിക്കാനല്ല, വ്യാജ തെളിവ‌് സൃഷ്ടിക്കാനാണ്‌ യുഡിഎഫിന്‌ താൽപ്പര്യമെന്നാണ്‌ സമീപകാല സംഭവങ്ങൾ ബോധ്യപ്പെടുത്തുന്നത്‌. കോടതിയിൽ സാക്ഷിപറഞ്ഞവരെ പൊതുയോഗങ്ങളിൽ ഭീഷണിപ്പെടുത്തുന്നത്‌ കോടതിയിൽ തിരിച്ചടി നേരിട്ടതിനുശേഷം കെ എം ഷാജി പതിവാക്കി മാറ്റി. ജുഡീഷ്യറിക്കെതിരെ നിരന്തരം പ്രസംഗിക്കുന്ന ഷാജിക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടിയേരി പ്രസ്‌താവനയിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2rPO8VQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages