കണ്ണൂർ
ഒഡീസിയ–- അക്ഷരമുറ്റം ക്വിസ‌് ഫെസ‌്റ്റിവലിന്റെ രണ്ടാംഘട്ടമായ ഉപജില്ലാ മത്സരം ഞായറാഴ‌്ച. സ‌്കൂൾതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ‌് ഉപജില്ലയിൽ മാറ്റുരയ‌്ക്കുക. രാവിലെ ഒമ്പതിന‌് രജിസ‌്ട്രേഷൻ. 9.30ന‌് ഉദ‌്ഘാടനം. തുടർന്ന‌് എൽപി, യുപി, ഹൈസ‌്കൂൾ, ഹയർസെക്കൻഡറി എന്നീ നാലു വിഭാഗങ്ങളിലായി ക്വിസ‌്. ആദ്യ നാലുസ്ഥാനക്കാർക്ക‌് യഥാക്രമം 1000, 750, 500, 250 രൂപ ക്രമത്തിൽ ക്യാഷ‌്പ്രൈസും മൊമന്റോയും സർട്ടിഫിക്കറ്റുമാണ‌് സമ്മാനം.
23നാണ‌് ജില്ലാ മത്സരം. ഉപജില്ലയിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടിയവർ ഒരു ഗ്രൂപ്പായും രണ്ടും നാലും സ്ഥാനക്കാർ മറ്റൊരു ഗ്രൂപ്പായുമാണ‌് ജില്ലാ മത്സരത്തിൽ പങ്കെടുക്കേണ്ടത‌്. സംസ്ഥാന മത്സരം ജനുവരി 12ന‌് കോട്ടയത്ത‌്. ഒരു ചോദ്യപേപ്പർ ഉപയോഗിച്ച‌് ഒരേസമയം ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്ന ക്വിസ‌് മത്സരത്തിനുള്ള ലോക റെക്കോഡ‌് സ്വന്തമാക്കിയ അക്ഷരമുറ്റം ക്വിസ‌് ഫെസ‌്റ്റിവലിന്റെ ഏഴാം പതിപ്പാണ‌് ഇത്തവണ. നവംബർ ഏഴിന‌് നടന്ന സ‌്കൂൾതല മത്സരത്തിൽ 40 ലക്ഷത്തിലേറെ വിദ്യാർഥികളാണ‌് പങ്കെടുത്തത‌്.
from Kerala || Deshabhimani Online News https://ift.tt/2Q1lhw2
via IFTTT
No comments:
Post a Comment