തിരുവനന്തപുരം > ശബരിമലയിൽ സമരത്തിനില്ലെന്ന ബിജെപി പ്രസിഡന്റ‌് ശ്രീധരൻപിള്ളയുടെ നിലപാട‌് പാർടിയിൽ സൃഷ‌്ടിച്ചത‌് കൂട്ടക്കുഴപ്പം. ശബരിമല സമരസമയത്ത‌് പുകഞ്ഞുനിന്ന ഗ്രൂപ്പുവഴക്ക‌് ഇപ്പോൾ പരസ്യ കലാപത്തിന്റെ വക്കിലെത്തി. സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യവിമർശനം ഉന്നയിച്ച‌് വി മുരളീധരൻ എംപിയും പി പി മുകുന്ദനും രംഗത്തെത്തി. ജയിലിലായ കെ സുരേന്ദ്രന‌് പാർടി നേതൃത്വം പിന്തുണ നൽകാത്തതാണ‌് മുരളീധരനെ പരസ്യ നിലപാടിലേക്ക‌് എത്തിച്ചത‌്. അതിനിടെ, സംസ്ഥാനത്തെ പാർടിയുടെ അവസ്ഥ കാണിച്ച‌് കേന്ദ്ര നേതൃത്വത്തിന‌് ആർഎസ‌്എസും പരാതി നൽകിയിട്ടുണ്ട‌്.
യുവതീ പ്രവേശത്തിനെതിരെ അല്ല സമരം
തിരുവനന്തപുരം> ശബരിമലയിലെ യുവതി പ്രവേശമല്ല ഇപ്പോൾ നടക്കുന്ന ബിജെപിയുടെ സമരത്തിന്റെ വിഷയമെന്ന‌് ഒ രാജഗോപാൽ. റിവ്യൂ ഹർജി കോടതി പരിഗണിക്കാനിരിക്കെ സമരം ചെയ‌്തിട്ട‌് എന്തുകാര്യമെന്നും മാതൃഭൂമി ന്യൂസിന‌് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചോദിച്ചു. പൊലീസ‌് നടപടിയും ശബരിമലയിലെ അടിസ്ഥാന സൗകര്യ പ്രശ‌്നങ്ങളുമാണ‌് സമരത്തിന്റെ വിഷയം. സെക്രട്ടറിയറ്റിന‌് മുന്നിൽ നടത്തുന്നത‌് ബിജെപിയുടെ രാഷ‌്ട്രീയ സമരമാണ‌്. സർക്കാരിനെതിരായ സമരം വ്യാപിപ്പിക്കുന്നതിനാണ‌് സെക്രട്ടറിയറ്റിലേക്ക‌് മാറ്റിയത‌്. സർക്കാർ തയ്യാറാണെങ്കിൽ ഒത്തുതീർപ്പ‌് പരിഗണിക്കാമെന്നും രാജഗോപാൽ പറഞ്ഞു.
ശബരിമലയുടെ പേരിൽ നിയമസഭ അലങ്കോലപ്പെടുത്തുന്നതിനോട‌് യോജിപ്പില്ല. ശബരിമല വിഷയം ചർച്ച ചെയ്യാൻ ധാരാളം സമയമുണ്ട‌്. സഭ തടസ്സപ്പെടുത്തുന്ന യുഡിഎഫ‌് ശൈലി താൻ സ്വീകരിക്കില്ലെന്നും രാജഗോപാൽ പറഞ്ഞു. സ‌്ത്രീ പ്രവേശത്തിന്റെ പേരിലല്ല സമരമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ‌് ശ്രീധരൻപിള്ളയുടെ അഭിപ്രായത്തോട‌് യോജിക്കുന്നതാണ‌് ഒ രാജഗോപാലിന്റെ നിലപാട‌്.
സമരം മാറ്റിയത‌് പോറലേൽപ്പിച്ചു
തൃശൂര്‍ > ബിജെപി സമരം മാറ്റിയത് വിശ്വസികളുടെ മനസ്സിന് പോറലേല്‍പ്പിച്ചുവെന്ന് ബിജെപി നേതാവ് പി പി മുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ ജയിലില്‍ കഴിയുന്നവരുടെ കാര്യം ഗൗരവമായി എടുക്കാന്‍ വ്യവസ്ഥ വേണം. അയ്യപ്പ വിശ്വാസത്തിന്റെ പേരില്‍ പ്രതിഷേധത്തിന് ഇറങ്ങിയവര്‍ ആരായാലും അവര്‍ക്കൊപ്പം ബിജെപി ഉണ്ടാവണം. ശബരിമല സമരം മാറ്റാന്‍ ബിജെപി തീരുമാനിച്ചിരിക്കുകയാണല്ലോ എന്ന മുഖവുരയോടെയാണ് മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്
പിറകോട്ട് പോയിട്ടില്ല
കോഴിക്കോട് > ശബരിമല സമരത്തിൽനിന്ന‌് പിറകോട്ട് പോയിട്ടില്ലെന്ന‌് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള. വിഷയത്തിൽ ബിജെപി ഒത്തുതീർപ്പുണ്ടാക്കിയെന്ന പ്രചാരണം മാധ്യമസൃഷ്ടി മാത്രമാണ്. ശബരിമല വിഷയത്തിൽ താൻ നടത്തിയ എല്ലാ സമരങ്ങളും പൂങ്കാവനത്തിന് പുറത്തായിരുന്നു. ഇപ്പോഴും ശബരിമല കർമസമിതിയുടെ സമരത്തിന് ബിജെപി പൂർണ പിന്തുണ നൽകുന്നുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു.
സമരം ഒത്തുതീർക്കാൻ അനുവദിക്കില്ല
കോഴിക്കോട‌് > ശബരിമല സമരം ഒത്തുതീർപ്പാക്കാൻ ആത്മാഭിമാനമുള്ള ബിജെപി പ്രവർത്തകൻ സമ്മതിക്കില്ലെന്ന‌് മുൻ സംസ്ഥാന പ്രസിഡന്റ‌് വി മുരളീധരൻ എം പി. സമരം പിൻവലിക്കുമെന്ന നിലപാട് എന്തുകൊണ്ടാണ് സ്വീകരിച്ചതെന്ന് സംസ്ഥാന പ്രസിഡന്റാണ് വ്യക്തമാക്കേണ്ടതെന്നും മുരളീധരൻ മാധ്യമങ്ങളോട‌് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2RwSewY
via IFTTT
No comments:
Post a Comment