ബാബറിമസ്ജിദ് തകർത്ത ദിനമായ ഡിസംബർ ആറിനും ശബരിമലയിലേക്ക് തീർഥാടക പ്രവാഹം. മുൻ വർഷങ്ങളിൽ ഈ ദിവസത്തിലാണ് തീർഥാടകരുടെ കുറവ് അനുഭവപ്പെടാറുള്ളത്. ഇത്തവണ അറുപതിനായിരത്തിലേറെ പേർ ദർശനത്തിനെത്തി. ബുധനാഴ്ച നാൽപതിനായിരത്തിൽ താഴെ ആളുകളേ ഉണ്ടായിരുന്നുള്ളു.
അയൽ സംസ്ഥാനത്തുനിന്നുള്ള തീർഥാടകരായിരുന്നു കൂടുതലും. ഈ തീർഥാടന കാലത്ത് സർക്കാർ ഒരുക്കിയിട്ടുള്ള സജീകരണങ്ങൾ അയൽ സംസ്ഥാനങ്ങളിൽ പോലും ചർച്ചയായിട്ടുണ്ട്. സുഗമദർശനം ലഭ്യമാകുന്നു എന്നതാണ് തീർഥാടകർക്ക‌് ഏറെ സംതൃപ്തി നൽകുന്നത്.
വ്യാഴാഴ്ച കനത്ത സുരക്ഷയിലായിരുന്നു സന്നിധാനം. കമാൻഡോസ്, ത്വരിത കർമസേന (ക്യുആർടി ) ഉൾപ്പെടെ കേരള പൊലീസിന്റെ സായുധ വിഭാഗങ്ങൾ, സിആർപിഎഫിന്റെ ദ്രുത കർമസേന, ബോംബ് സ്ക്വാഡ് എന്നിവയുടെ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2Ei1WAr
via IFTTT
No comments:
Post a Comment