സാമൂഹ്യക്ഷേമപെൻഷനിൽനിന്ന്‌ ഒരു രൂപപോലും കവർന്നെടുക്കാൻ ആരേയും അനുവദിക്കില്ല: മന്ത്രി കടകംപള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

സാമൂഹ്യക്ഷേമപെൻഷനിൽനിന്ന്‌ ഒരു രൂപപോലും കവർന്നെടുക്കാൻ ആരേയും അനുവദിക്കില്ല: മന്ത്രി കടകംപള്ളി

തിരുവനന്തപുരം> സാമൂഹ്യക്ഷേമപെൻഷനിൽനിന്ന്‌ ഒരു രൂപപോലും കവർന്നെടുക്കാൻ ആരേയും അനുവദിക്കില്ലെന്നും ഏതെങ്കിലും തരത്തിൽ അത്തരമൊരു വീഴ്‌ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. പാലക്കാട് പുതുശ്ശേരിയില്‍ സഹകരണ ബാങ്ക് വഴി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത സാമൂഹ്യക്ഷേമ പെന്‍ഷനില്‍ നിന്നും 100 രൂപ പിരിവ്  വാങ്ങിയെന്ന വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നതിനെ കുറിച്ച്‌ പ്രതികരിച്ചതായിരുന്നു മന്ത്രി. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ബാങ്കിനോട്‌ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്‌ബുക്ക്‌ കുറിപ്പിൽ വ്യക്‌തമാക്കി. ആയിരകണക്കിന് സഹകരണ ജീവനക്കാർ അർപ്പണ മനോഭാവത്തോടെ പ്രായത്നിച്ചാണ് 21 ലക്ഷത്തോളം കുടുംബങ്ങൾക്ക്പെൻഷൻ എത്തിക്കുന്നതെന്നും ആ സംരഭത്തെ കരിവാരിത്തേക്കാനുള്ള ശ്രമത്തെ തടയുമെന്നും മന്ത്രി പറഞ്ഞു. 

പോസ്‌റ്റ്‌ ചുവടെ

പാലക്കാട് പുതുശ്ശേരിയില്‍ സഹകരണ ബാങ്ക് വഴി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത സാമൂഹ്യക്ഷേമ പെന്‍ഷനില്‍ നിന്നും 100 രൂപ പിരിവ്  വാങ്ങിയെന്ന വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഏതെങ്കിലും സാമൂഹ്യപെന്‍ഷന്‍ ഗുണഭോക്താവില്‍ നിന്നും ഇത്തരത്തില്‍ ഒരു പരാതി സഹകരണ വകുപ്പിന് ലഭിച്ചിട്ടില്ല. എന്നാല്‍ ചിലര്‍ ഈ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പാലക്കാട് സഹകരണ ജോയിന്‍റ് രജിസ്ട്രാര്‍ക്ക് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കി. പ്രസ്തുത ബാങ്കിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും ഒരു ജീവനക്കാരന്റെ ഭാഗത്ത് നിന്നും അത്തരം വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ മാതൃകാപരമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

മുമ്പ് ഈ പ്രദേശത്ത് പെന്‍ഷന്‍ വിതരണം നടത്തിയിരുന്ന മറ്റൊരു സഹകരണ ബാങ്ക് പെൻഷൻ വിതരണത്തിൽ വീഴ്ച്ച വരുത്തിയതിനാല്‍ ഈ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നുള്ള രാഷ്ട്രീയ ഇടപെടലുകള്‍ വല്ലതും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും ക്ഷേമ പെന്‍ഷനുകളും ലക്ഷകണക്കിനാളുകളുടെ കൈകളിൽ കൃത്യസമയത്തിന് എത്തിക്കാന്‍ സഹകരണ മേഖല മുഖേന എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു. ആയിരകണക്കിന് സഹകരണ ജീവനക്കാർ അർപ്പണ മനോഭാവത്തോടെ പ്രായത്നിച്ചാണ് 21 ലക്ഷത്തോളം കുടുംബങ്ങൾക്ക് വിവിധ ഘട്ടങ്ങളായി രണ്ടര വർഷത്തിനിടയിൽ 8000 കോടിയോളം രൂപ പെൻഷൻ ആയി യഥാസമയം എത്തിച്ചത്.

കേരള സമൂഹത്തിന്റെയൊന്നാകെ അഭിനന്ദനം പിടിച്ചു പറ്റിയ പ്രവർത്തനം ആയിരുന്നു ഇത് . എന്നാല്‍  ഇക്കാര്യങ്ങള്‍ മറച്ചു വച്ച് ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍, ഏതോ ഒരു ജീവനക്കാരൻ കാണിച്ച അലംഭാവത്തിന്റെ പേരിൽ കേരളത്തിന്റെ അഭിമാനമായ സഹകരണ മേഖലയെ ഒന്നാകെ അടച്ചാക്ഷേപിച്ചത് കഷ്ടമായിപ്പോയി.  അതേസമയം പെൻഷനിൽ നിന്നും ഒരു രൂപ പോലും കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ല. ഇപ്പൊ വന്ന വീഴ്ച പരിശോധിച്ച് കർശന നടപടി സ്വീകരിക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2Vjk4zo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages