മയക്കുമരുന്ന് കേസ്: നടി ലഹരിപ്പാർടികളിലെ സ്ഥിരസന്ദർശകയായിരുന്നെന്ന‌് പൊലീസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

മയക്കുമരുന്ന് കേസ്: നടി ലഹരിപ്പാർടികളിലെ സ്ഥിരസന്ദർശകയായിരുന്നെന്ന‌് പൊലീസ‌്

കൊച്ചി > മയക്കുമരുന്നുമായി പിടിയിലായ സിനിമ–- സീരിയൽ നടി അശ്വതി ബാബു ഗോവയിലെ സ്ഥിരസന്ദർശകയായിരുന്നെന്ന‌് പൊലീസ‌്. മയക്കുമരുന്ന് പാർടികളിൽ പങ്കെടുക്കാനാണ‌് ഇവർ പതിവായി ഗോവയിലെത്തിയിരുന്നതെന്നാണ‌് കണ്ടെത്തൽ. ബംഗളൂരുവിലും ഇവർ മയക്കുമരുന്നു പാർടികളിൽ പങ്കെടുത്തിട്ടുണ്ട‌്.

സിറ്റി ഷാഡോ പൊലീസിന്റെ നേതൃത്വത്തിലാണ‌് കഴിഞ്ഞദിവസം അശ്വതിയുടെ ഫ‌്ളാറ്റിൽനിന്ന‌് എംഡിഎംഎ പിടിച്ചെടുത്തത‌്. പൊലീസ‌് കണ്ടെടുത്ത മയക്കുമരുന്ന‌് ബംഗളൂരുവിൽനിന്ന‌് എത്തിച്ചതാണെന്ന‌് നടി മൊഴി നൽകിയിട്ടുണ്ട‌്. വിഷാദരോഗത്തിൽനിന്ന് രക്ഷതേടിയാണ് താൻ ലഹരി ഉപയോഗിച്ചിരുന്നതെന്നും ഇവർ പറഞ്ഞിരുന്നു.

വൻകിട ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ചാണ് നടി മയക്കുമരുന്ന് കൈമാറിയിരുന്നത്. നടിയുടെ ഫ‌്ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കൈമാറുകയും ലഹരിപാർടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.   കൊച്ചിയിലെ സെക്‌സ്റാക്കറ്റുമായി ബന്ധം സൂചിപ്പിക്കുന്നതടക്കമുള്ള സന്ദേശങ്ങൾ നടിയുടെ ഫോണിൽനിന്ന് കണ്ടെടുത്തിരുന്നു. ഇതേക്കുറിച്ച‌് കൂടുതൽ  അന്വേഷണത്തിനായി നടിയെ പൊലീസ‌് കസ്റ്റഡിയിൽ വാങ്ങും.

കഴിഞ്ഞ 16-നാണ് അശ്വതി ബാബുവിനെയും സഹായി ബിനോയിയെയും മയക്കുമരുന്നുമായി  പിടികൂടിയത്. ഇരുവരും ഇപ്പോൾ റിമാൻഡിലാണ്.



from Kerala || Deshabhimani ​Online ​News http://bit.ly/2RidTMx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages