ആലപ്പുഴ > നൂറനാട് എന്‍എസ്എസ് കരയോഗം ഓഫീസിലെ കൊടിമരത്തില്‍ കരിങ്കൊടി നാട്ടിയ സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നവംബര്‍ ഏഴ് രാവിലെയാണ് കൊടിമരത്തിലും സമീപത്തെ എന്‍എസ്എസ് സ്‌കൂളിലും കരിങ്കൊടി ഉയര്‍ത്തിയതായി കണ്ടത്. കൊടിമരത്തിനുതാഴെ സുകുമാരന്‍നായരുടെ പേരില്‍ റീത്തുമുണ്ടായിരുന്നു.
കുടശനാട് കരയോഗത്തിലെ അംഗങ്ങളായ ആര്‍എസ്എസ് പ്രവര്‍ത്തകരായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളും ടെലഫോണ്‍ ടവര്‍ ലൊക്കേഷനും പരിശോധിച്ചാണ് പൊലിസ് പ്രതികളെ കണ്ടെത്തിയത്. സംഭവത്തില്‍ മഹേഷ് എന്ന പ്രതി ഒളിവിലാണ്.ശ്രീജിത്തും മഹേഷും ആര്‍എസ്എസ് ഭാരവാഹികളാണ്.
from Kerala || Deshabhimani Online News https://ift.tt/2ExA9eL
via IFTTT
No comments:
Post a Comment