കോതമംഗലം ചെറിയ പള്ളിയില്‍ സംഘര്‍ഷം: ഓർത്തഡോക്സ് വിഭാഗത്തിലെ റമ്പാനെ തടഞ്ഞു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

കോതമംഗലം ചെറിയ പള്ളിയില്‍ സംഘര്‍ഷം: ഓർത്തഡോക്സ് വിഭാഗത്തിലെ റമ്പാനെ തടഞ്ഞു

കോതമംഗലം> സുപ്രീംകോടതി വിധി പ്രകാരം കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ ആരാധനയ്ക്ക് എത്തിയ ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാനെ യാക്കോബായ വിഭാഗം തടഞ്ഞു. സ്ത്രീകളും കുട്ടികളും  അടക്കമുള്ളവര്‍ പൊലീസ് സംരക്ഷണയില്‍ എത്തിയ റമ്പാനെ തടയുകയായിരുന്നു. പിന്നീട് റമ്പാനെ പൊലീസ് വാഹനത്തിലേക്ക് മാറ്റി. എന്നാല്‍  തിരികെപ്പോകില്ലെന്ന നിലപാടിലായിരുന്നു റമ്പാന്‍ പിന്നീട് അദ്ദേഹത്തെ പൊലിസ് പള്ളിവളപ്പിനു പുറത്തെത്തിച്ചു. പള്ളിയില്‍ സംഘര്‍ഷം തുടരുകയാണ്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലിസ് ശ്രമിയ്ക്കുന്നു.

പള്ളിയില്‍ പ്രവേശിക്കുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് റമ്പാന്‍ മൂവാറ്റുപുഴ ഡി.വൈ.എസ്.പി പി.കെ ബിജുമോന് കത്ത് നൽകിയിരുന്നു. ഇതോടെ വ്യാഴാഴ്ച രാവിലെ മുതല്‍ തന്നെ പാത്രിയാര്‍ക്കീസ് വിഭാഗം സംഘടിച്ചിരുന്നു.

കോടതി വിധി പ്രകാരം മാർ തോമ ചെറിയ പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് പൂർണ്ണമായും വിട്ടുനൽകിയതാണെന്ന് ഓര്‍ത്തോഡോക്സ് വിഭാഗം പറയുന്നു.എന്നാല്‍  ഈ പള്ളി പണിതത് അന്ത്യോഖ്യൻ സിംഹാസനത്തിന് കീഴിലുള്ള യാക്കോബായ സുറിയാനി കൃസ്ത്യാനികൾക്ക് ആരാധന നടത്തുന്നതിനാണെന്നും കോടതി വിധി മൂലം ഈ അവകാശം ഉപേക്ഷിക്കാൻ തങ്ങൾ തയ്യാറല്ലെന്നും യാക്കോബായ വിഭാഗം പറയുന്നു .



from Kerala || Deshabhimani ​Online ​News https://ift.tt/2UYr2cI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages