സംഘപരിവാര്‍ ഭീകരതയ്ക്കെതിരെ അണിനിരക്കുക: ഡിവൈഎഫ‌്ഐ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

സംഘപരിവാര്‍ ഭീകരതയ്ക്കെതിരെ അണിനിരക്കുക: ഡിവൈഎഫ‌്ഐ


തിരുവനന്തപുരം
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആൾക്കൂട്ടം ആക്രമണം നടത്തി സുബോധ്കുമാർ സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്ന സംഭവം ജനാധിപത്യ ഇന്ത്യക്ക‌് അപമാനമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്ത് ആർഎസ്എസ് രാജാണ് നടക്കുന്നത്. നിയമവാഴ്ച പൂർണമായും തകർത്തെറിയപ്പെട്ടു. നേരത്തെ ദാദ്രിയിൽ ഗോവധത്തിന്റെ പേരിൽ മുഹമ്മദ് അഖ‌്‌ലാഖിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയ സംഭവം രാജ്യത്ത് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ കേസ് ധീരമായി അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് സംഘപരിവാർ തെരുവിൽ വെടിവച്ച് കൊന്നത്.

ഇത് ആസൂത്രിതമാണ്. ആൾക്കൂട്ട കൊലപാതങ്ങൾക്കെതിരെ സുപ്രീംകോടതിപോലും അമർഷം രേഖപ്പെടുത്തുന്നു. എന്നിട്ടും ഇത്തരം സംഭവങ്ങൾക്ക് നേതൃത്വം നൽകുന്നത് നിയമവാഴ്ച സംഘപരിവാർ അംഗീകരിക്കില്ല എന്നതിന്റെ തെളിവാണ്.

തങ്ങൾക്ക് വിയോജിപ്പുള്ളവരെയെല്ലാം തെരുവിൽ നേരിടുന്ന ആർഎസ്എസ് സമീപനത്തിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയർന്നുവരണം. ഇത്തരം കലാപങ്ങളിലൂടെ അയോധ്യയും ഗോഹത്യയും സജീവമാക്കി ലോക‌്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയനേട്ടം കൊയ്യാനാണ് ആർഎസ്എസും  ബിജെപിയും ശ്രമിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥിതിയെ വെല്ലുവിളിക്കുകയും നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുകയും ചെയ്യുന്ന സംഘപരിവാർ ശക്തികൾക്കെതിരായി എല്ലാ ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2EhiE2Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages