പമ്പ > ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ മലചവിട്ടാതെ തിരികെയിറങ്ങി. പെരുന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗയ്ക്ക് ദേഹാസ്യസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് പൊലീസ് നിര്‍ദേശപ്രകാരം ഇവര്‍ മലയിറങ്ങുകയായിരുന്നു. കനക ദുര്‍ഗയ്ക്ക് പ്രഥമ ശുശ്രൂഷ നല്‍കി. പൊലീസിനെതിരെ പ്രതിഷേധക്കാര്‍ കുപ്പിയേറുണ്ടായി.
കനക ദുര്‍ഗയ്‌ക്കൊപ്പം കൊയിലാണ്ടി സ്വദേശിനി ബിന്ദുവും ദര്‍ശനത്തിനെത്തിയിരുന്നു. പുലര്‍ച്ചെ 3.30നാണ് ഇരുവരും മലകയറാന്‍ തുടങ്ങിയത്. പൊലീസ് സംരക്ഷണം യുവതികള്‍ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പ്രതിഷേധം ഉയരുമെന്ന പശ്ചാത്തലത്തില്‍ പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു. അപ്പാച്ചിമേട്ടില്‍ സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ യുവതികളെ തടഞ്ഞെങ്കിലും പൊലീസ് ഇവരെ നീക്കി മുന്നോട്ടുപോകുകയായിരുന്നു. തുടര്‍ന്ന് മരക്കൂട്ടം പിന്നിട്ടുമുന്നോട്ടുപോയ യുവതികളെ ചന്ദ്രാനന്ദന്‍ റോഡിലും പ്രതിഷേധക്കാര്‍ തടഞ്ഞു.
മലകയറാനെത്തിയ യുവതികളുടെ വീടിനു മുന്‍പിലും പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. പ്രതിഷേധക്കാര്‍ നടത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് യുവതികള്‍ പറഞ്ഞു. അതേസമയം പമ്പയിലും ശരണപാതയിലും മനിതി സംഘത്തെ തടഞ്ഞവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വഴി തടഞ്ഞവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ ശേഷമാണ് മനിതി അംഗങ്ങള്‍ മടങ്ങിയത്.
നടപ്പന്തലിനു സമീപം വരെ എത്തിയെങ്കിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമത്തിന് മുതിര്‍ന്ന സാഹചര്യത്തില്‍ പൊലീസ് ഇവരെ തിരിച്ചയക്കുകയായിരുന്നു. പമ്പ ആശുപത്രിയില്‍ ഇവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. നിലവില്‍ യുവതികളെ കോട്ടയത്തേക്കു കൊണ്ടുപോയിരിക്കുകയാണ്
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിന്ദുവിനെ ആംബുലന്‍സില്‍ പമ്പ ആശുപത്രിയിലെത്തിച്ചു. പിന്നാലെ കനക ദുര്‍ഗയെ ഡോളിയിലും ആശുപത്രിയില്‍ എത്തിച്ചു. വനിതകളില്‍ ഒരാള്‍ കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശിനി ബിന്ദു ഹരിഹരന്‍ നിയമബിരുദധാരിയാണ്. ഇവര്‍ തലശ്ശേരി പാലയാട് നടന്ന് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ അസി.പ്രൊഫസറാണ്.
from Kerala || Deshabhimani Online News http://bit.ly/2rQ8KNz
via IFTTT
No comments:
Post a Comment