കൊല്ലത്തെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ട - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

കൊല്ലത്തെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ട

കൊല്ലം > കൊല്ലം പവിത്രേശ്വരത്ത് സിപിഐ എം നേതാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ ആള്‍ കോണ്‍ഗ്രസ് ഗുണ്ട. സിപിഐ എം എരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറി ബാബു എന്ന ബി ദേവദത്തനാണ് (56) കൊല്ലപ്പെട്ടത്. കോണ്‍ഗ്രസ് ക്രിമിനലും വ്യാജമദ്യവില്‍പ്പനക്കാരനുമായ മാറനാട് സുനില്‍ ആണ് ദേവദത്തനെ കൊലപ്പെടുത്തിയത്. ശനിയാഴ്ച്ച ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

പവിത്രേശ്വരം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലായിരുന്നു ദേവദത്തന്‍. എരുതനങ്ങാട് കുതിരത്തടത്തിന് സമീപമുള്ള വള്ളക്കടവില്‍ മാത്തുക്കുട്ടി എന്ന സിപിഐ എം പ്രവര്‍ത്തകനൊപ്പം സ്ലിപ്പ് നല്‍കി മടങ്ങവെയായിരുന്നു ആക്രമണം. വഴിയില്‍ പതുങ്ങിയിരുന്ന സുനില്‍ മരക്കഷ്ണം ഉപയോഗിച്ച് ദേവദത്തന്റെ തലയ്‌ക്കും മറ്റ് ശരീരഭാഗങ്ങളിലും അടിച്ചു.

മാത്തുക്കുട്ടി ചെറുക്കാന്‍ ശ്രമിച്ചെങ്കിലും സുനില്‍ ഓടിരക്ഷപ്പെട്ടു. ദേവദത്തനെ ഉടന്‍ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു.

ദേവദത്തന്റെ അയല്‍വാസിയായ സജി എന്നയാളെയും സജിയുടെ അമ്മയെയും ആറ് മാസങ്ങള്‍ക്ക് മുന്‍പ് സുനില്‍ ആക്രമിച്ചിരുന്നു. ആ കേസില്‍ ഇടപെട്ടത് ദേവദത്തനായിരുന്നു. അന്ന് മുതല്‍ സുനിലിന് ദേവദത്തനോട് വൈരാഗ്യമുണ്ടായിരുന്നു. കൂടാതെ സുനിലിന്റെ ബന്ധുവിന്റെ അനധികൃത കെട്ടിടനിര്‍മാണത്തെയും ദേവദത്തന്‍ ചോദ്യം ചെയ്‌തിരുന്നു.

ഇതിലെല്ലാമുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകം നടത്തിയശേഷം സുനില്‍ ഒളിവിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ദേവദത്തന്റെ പോസ്റ്റ്‌മോര്‍ട്ടം. സംസ്‌കാരം നാളെ.


 



from Kerala || Deshabhimani ​Online ​News http://bit.ly/2Vh6kVL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages