അംഗണവാടിയില്‍ കൗണ്‍സിലിംഗിനെത്തിയ കന്യാസ്‌ത്രീക്ക് നേരെ സംഘപരിവാര്‍ അതിക്രമം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

അംഗണവാടിയില്‍ കൗണ്‍സിലിംഗിനെത്തിയ കന്യാസ്‌ത്രീക്ക് നേരെ സംഘപരിവാര്‍ അതിക്രമം

തിരുവനന്തപുരം > കിളിമാനൂര്‍ പള്ളിക്കലില്‍ അംഗണവാടിയില്‍ കൗണ്‍സിലിംഗിനായി എത്തിയ കന്യാസ്‌ത്രീക്ക് നേരെ സംഘപരിവാര്‍ കയ്യേറ്റശ്രമം. പള്ളിക്കല്‍ ചാഴൂര്‍ അംഗണവാടിയിലാണ് കുരുന്നുകളുടെ മുന്നില്‍ വെച്ച് ആര്‍എസ്എസ് , ബിജെപി ക്രിമിനലുകളുടെ നിഷ്ഠുര അതിക്രമം. ശനിയാഴ്‌ച ഉച്ചക്ക് 12 മണിക്ക് അംഗണവാടിയില്‍ എത്തിയതായിരുന്നു ഐ സി ഡി എസ് കൗണ്‍സിലര്‍ സിസ്റ്റര്‍ റോസിയാ മേരി. എന്നാല്‍ ഈ സമയം മതപരിവര്‍ത്തനം ആരോപിച്ച് പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രാദേശിക ബി ജെ പി നേതാവ് സത്യന്റെ നേതൃത്വത്തിലുള്ള അക്രമിസംഘം സിസ്റ്ററെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും കേട്ടാലറക്കുന്ന ഭാഷയില്‍ അസഭ്യ വര്‍ഷം നടത്തുകയും ചെയ്‌തു. സിസ്റ്ററെ തടഞ്ഞുവെക്കുകയും ചെയ്‌തു. പിഞ്ചു കുഞ്ഞുങ്ങളുടെ കൂട്ട നിലവിളിയെ തുടര്‍ന്ന് പാഞ്ഞെത്തിയ പ്രദേശവാസികള്‍ പള്ളിക്കല്‍ പൊലീസില്‍ വിവരം അറിയിച്ചു .പൊലീസ് എത്തുന്ന വിവരം അറിഞ്ഞ് അക്രമികള്‍ രംഗം കാലിയാക്കി. സിസ്റ്ററുടെ പരാതിയില്‍ പള്ളിക്കല്‍ പൊലീസ് കേസെടുത്തു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2Qegrag
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages