മലപ്പുറം
ജീവനക്കാരുടെ അനിശ‌്ചിതകാല പണിമുടക്കിനെ തുടർന്ന‌് മൂന്നാം ദിവസവും ഗ്രാമീൺ ബാങ്കിന്റെ പ്രവർത്തനം താറുമാറായി. ബാങ്കിന്റെ ഭൂരിഭാഗം ശാഖകളും റീജണൽ ഓഫീസുകളും ബുധനാഴ‌്ചയും അടഞ്ഞുകിടന്നു. ഇരുപതിൽതാഴെ ജീവനക്കാർമാത്രമാണ‌് മലപ്പുറത്തെ ഹെഡ് ഓഫീസിൽ എത്തിയത‌്.
നിരാഹാര സമരം തുടരുന്ന എഐആർആർബിഇഎ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ ജി മദനനോടൊപ്പം ബെഫി സംസ്ഥാന ജോ. സെക്രട്ടറിയും കാനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സനൽബാബു അനിശ്ചിതകാല നിരാഹാര സമരത്തിൽ പങ്കുചേർന്നു. എഐആർആർബിഇഎ സെക്രട്ടറി ജനറൽ വെങ്കിടേശ്വര റെഡ്ഡി സമരപന്തലിൽ സനൽബാബുവിനെ രക്തഹാരം അണിയിച്ചു. ഇന്ത്യയിലെ മുഴുവൻ ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരിൽ 75 ശതമാനത്തിലധികം ആളുകളേയും പ്രതിനിധീകരിക്കുന്ന എഐആർആർബിഇഎ യുടെ അമരക്കാരൻ വെങ്കിടേശ്വര റെഡ്ഡി അഖിലേന്ത്യാ തലത്തിൽതന്നെ സമരത്തിന് പൂർണ പിന്തുണ വാഗ്ദാനംചെയ്തു.
ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം പ്രവർത്തകർ ബുധനാഴ‌്ച പ്രകടനമായി വന്ന് ധർണയെ അഭിവാദ്യംചെയ്തു.
from Kerala || Deshabhimani Online News https://ift.tt/2BwMzAw
via IFTTT
No comments:
Post a Comment