ചട്ടം ലംഘിച്ച‌് അൺഎയ‌്ഡഡ‌് കോഴ‌്സ‌് എയ‌്ഡഡാക്കി 10 തസ‌്തിക സൃഷ്ടിച്ച നടപടി സർക്കാർ റദ്ദാക്കി. യുഡിഎഫ‌് സർക്കാരിന്റെ അവസാനനാളിലാണ‌് കൊല്ലം കർമലറാണി ട്രെയിനിങ് കോളേജിലെ എംഎഡ‌് കോഴ‌്സ‌് മാനദണ്ഡം പാലിക്കാതെ എയ‌്ഡഡാക്കി തസ‌്തിക സൃഷ്ടിച്ചത‌്. 2016 ഫെബ്രുവരി ആറിന‌് ചേർന്ന മന്ത്രിസഭായോഗമാണ‌് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള കടുംവെട്ട‌് തീരുമാനമെടുത്തത‌്. അഴിമതി ലക്ഷ്യമിട്ട തീരുമാനമാണ‌് ബുധനാഴ‌്ച ചേർന്ന മന്ത്രിസഭായോഗം റദ്ദാക്കിയത‌്. ഇതുൾപ്പെടെ യുഡിഎഫ‌് ഭരണത്തിന്റെ അവസാനനാളുകളിലെ വിവാദ തീരുമാനങ്ങൾ പുനഃപരിശോധിക്കാൻ എൽഡിഎഫ‌്അധികാരത്തിലേറിയ ഉടൻ മന്ത്രി എ കെ ബാലൻ കൺവീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു.സമിതിയുടെ പരിശോധനയിൽ നിയമവിരുദ്ധമായാണ‌് കോഴ‌്സ‌് എയ‌്ഡഡാക്കി തസ‌്തിക സൃഷ്ടിച്ചതെന്ന‌് കണ്ടെത്തി. തീരുമാനം പുനഃപരിശോധിക്കാൻ സർക്കാരിന‌് ശുപാർശയും നൽകി. പിന്നാലെ മാനേജ‌്മെന്റ‌് കോടതിയെ സമീപിച്ചു.
എയ‌്ഡഡ‌് ആക്കിയതോടെ വിദ്യാർഥികളുടെ രജിസ‌്ട്രേഷനും അനുബന്ധ ഫീസും സർക്കാരിലേക്ക‌് അടച്ചിട്ടുണ്ടെന്നായിരുന്നു മാനേജ‌്മെന്റിന്റെ വാദം. തുടർന്നാണ‌് വിദ്യാർഥികളിൽനിന്ന‌് ഈടാക്കിയ ഫീസ‌് മുഴുവൻ തിരികെ നൽകാനും മുൻ സർക്കാർ തീരുമാനം റദ്ദാക്കാനും തീരുമാനിച്ചത‌്.
from Kerala || Deshabhimani Online News https://ift.tt/2QJpyEU
via IFTTT
No comments:
Post a Comment