ഇ വാർത്ത | evartha
വിടവാങ്ങല്‍ മത്സരത്തില്‍ സെഞ്ച്വറിയുമായി ഗൗതം ഗംഭീര്‍

അവസാനത്തെ പ്രൊഫഷണല്‍ ക്രിക്കറ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് സെഞ്ചുറി നേട്ടം. രഞ്ജി ട്രോഫിയില്‍ ആന്ധ്രക്കെതിരായ മത്സരത്തിലാണ് ഗംഭീര്‍ സെഞ്ച്വറി നേടിയത്. ഡല്‍ഹിയില്‍ തന്റെ പ്രിയപ്പെട്ട ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയിലാണ് വിടവാങ്ങല്‍ മത്സരം നടക്കുന്നത്.
ഗംഭീറിന്റെ കരിയറിലെ 43ാമത് ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്. പിന്നീട് 67ാം ഓവറില്‍ മുഹമ്മദ് ഖാന്റെ പന്തില്‍ ഗംഭീര്‍ പുറത്തായി. ഇത് തന്റെ അവസാന മത്സരമായിരിക്കുമെന്ന് ഗംഭീര്‍ പറഞ്ഞിരുന്നു. ഗ്രൗണ്ടില്‍ ഗംഭീറിന് അന്ധ്ര താരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചിരുന്നു.
37കാരനായ ഗംഭീര്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 15 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് ഗംഭീര്‍ ഫേസ്ബുക്ക് വീഡിയോയിലാണ് അറിയിച്ചത്. 2016 ല്‍ രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് ഗംഭീര്‍ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്.
58 ടെസ്റ്റിലും 147 ഏകദിനത്തിലും 37 ടി20യിലും ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയ ഗംഭീര്‍ 10324 റണ്‍സ് നേടിയിട്ടുണ്ട്. 2012 ലും 2014 ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഐ.പി.എല്‍ കിരീടം നേടിക്കൊടുത്ത നായകന്‍ കൂടിയാണ് ഗംഭീര്‍.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2G3TlTW
via IFTTT
No comments:
Post a Comment