5100 പേര്‍ക്ക് അന്നദാനം നടത്തി പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ഇഷ അംബാനി; അതിഥികള്‍ക്ക് പറക്കാന്‍ 100 വിമാനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

5100 പേര്‍ക്ക് അന്നദാനം നടത്തി പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ഇഷ അംബാനി; അതിഥികള്‍ക്ക് പറക്കാന്‍ 100 വിമാനം

ഇ വാർത്ത | evartha
5100 പേര്‍ക്ക് അന്നദാനം നടത്തി പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ഇഷ അംബാനി; അതിഥികള്‍ക്ക് പറക്കാന്‍ 100 വിമാനം

ഡിസംബര്‍ 12നാണ് മുകേഷ് അംബാനി നിത അംബാനി ദമ്പതിമാരുടെ മകള്‍ ഇഷയും ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹത്തിന് മുന്നോടിയായി ഇരുവരുടെയും പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. 5100 പേര്‍ക്ക് അന്നദാനം നല്‍കികൊണ്ടാണ് ഇഷ അംബാനി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.

ഇഷയുടെ വിവാഹത്തിന് അതിഥികള്‍ക്ക് പറക്കാന്‍ 100 ചാര്‍ട്ടേഡ് വിമാനങ്ങള്‍ തയാറായതായാണ് റിപ്പോര്‍ട്ട്. ഉദയ്പുരിലെ വിമാനത്താവളത്തിലാണ് 100 വിമാനങ്ങളും ഇപ്പോള്‍ ഉള്ളത്. ആഘോഷരാവിലെ സംഗീതനിശയ്ക്ക് കൊഴുപ്പേകുന്നത് ലോകപ്രശസ്ത പോപ് ഗായിക ബിയോണ്‍സാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

മുംബൈയിലാണു വിവാഹം. ക്ഷണിതാക്കള്‍ക്ക് ആപ്പിലൂടെ ആഘോഷത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. കഴിഞ്ഞ ആഴ്ച വിവാഹിതയായ പ്രിയങ്ക ചോപ്ര ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കും. മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റനും ഭാര്യ ഹിലറിയും ആകും വിശിഷ്ടാതിഥികളെന്ന് കരുതുന്നു.

മുംബൈയില്‍ കടലിന് അഭിമുഖമായ 50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര ബംഗ്ലാവിലാകും നവദമ്പതികള്‍ താമസിക്കുക. വിവാഹം ആഡംബരത്തിന്റെ അവസാനവാക്കാകുമെന്നാണ് സൂചന. ബോളിവുഡിലെ പ്രമുഖരെല്ലാം ചടങ്ങിനെത്തും.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Ul9Pdc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages