ശബരിമല ബേസ് ക്യാമ്പ് ആക്കി മാറ്റിയ നിലയ്ക്കലിൽ അടുത്ത വർഷം മുതൽ കൂടുതൽ സൗകര്യമൊരുക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. നിലയ്ക്കലിൽ 30000 പേർക്ക് കൂടി വിരിവയ്ക്കാനുള്ള സംവിധാനമൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മകരവിളക്ക് കഴിയുന്നതോടെ അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.
2007 ലെ മാസ്റ്റർ പ്ലാൻ നിർദേശ പ്രകാരം നിലയ്ക്കൽ ബേസ് ക്യാമ്പ് ആക്കുന്നതിന്റെ ആദ്യഘട്ടമാണ് ഇപ്പോൾ തുടങ്ങിയത്. ഇവിടെ പാർക്കിങ്, കുടിവെള്ളം, കക്കൂസ് എന്നിവയ്ക്ക് കൂടുതൽ സംവിധാനമൊരുക്കും. അടുത്ത വർഷം സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും.
പ്രളയം, സുപ്രീംകോടതി വിധി എന്നിവയുടെ പശ്ചാത്തലത്തിൽ സർക്കാർ നടപ്പാക്കിയ ക്രമീകരണങ്ങൾ മണ്ഡലവിളക്ക് മികച്ച രീതിയിൽ നടത്തുന്നതിന് സഹായകമായി. തീർഥാടനം അട്ടിമറിക്കാൻ നിരവധി ശ്രമങ്ങൾ നടന്നു. സർക്കാരും ദേവസ്വം ബോർഡും അതിനെയെല്ലാം ജാഗ്രതയോടെയാണ് നേരിട്ടത്.
പഴകിയ അരവണ വിൽക്കുന്നുവെന്ന വ്യാജവാർത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. നാല് കോടിയിലേറെ തീർഥാടകർ ശബരിമലയിൽ എത്തുന്നുവെന്ന കണക്കുകൾ വസ്തുതാപരമല്ല. കഴിഞ്ഞ വർഷം 68 ലക്ഷം പേർ മാത്രമാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡ് അംഗങ്ങളായ കെ പി ശങ്കരദാസ്, എൻ വിജയകുമാർ, ദേവസ്വം കമീഷണർ എൻ വാസു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2EQvsgn
via IFTTT
No comments:
Post a Comment