ശബരിമലസമരം: ഗതിമുട്ടി യുഡിഎഫും ബിജെപിയും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

ശബരിമലസമരം: ഗതിമുട്ടി യുഡിഎഫും ബിജെപിയും

ശബരിമല വിഷയത്തിൽ നിയമസഭാ കവാടത്തിന‌ു മുന്നിൽ യുഡിഎഫും സെക്രട്ടറിയറ്റിന‌ു മുമ്പിൽ ബിജെപിയും നടത്തുന്ന സത്യഗ്രഹം അഞ്ചുനാൾ പിന്നിട്ടപ്പോൾ ഗതിമുട്ടിയ അവസ്ഥയിലാണ‌് ഇരുകൂട്ടരും. യുഡിഎഫ‌് എംഎൽഎമാർ മൂന്ന‌ു നേരവും ഭക്ഷണം കഴിച്ചും ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ‌്ണൻ അത‌് ഉപേക്ഷിച്ചുമാണ‌് സമരം നയിക്കുന്നത‌്. സമരം ‌എങ്ങനെ തീർക്കുമെന്ന‌് അറിയാതെ നേതൃത്വം ഉഴലുമ്പോൾ ‘പാപി ചെന്നയിടം പാതാളം’ എന്ന മട്ടിലാണ‌് സത്യഗ്രഹികൾ.

ശബരിമലയിലെ നിയന്ത്രണവും നിരോധനാജ്ഞയും പിൻവലിക്കണമെന്ന‌് ആവശ്യപ്പെട്ടാണ‌് യുഡിഎഫ‌് എംഎൽഎമാരായ വി എസ‌് ശിവകുമാർ, എൻ ജയരാജ‌്, പാറയ‌്ക്കൽ അബ‌്ദുല്ല എന്നിവർ സഭാ കവാടത്തിന‌ു മുന്നിൽ സത്യഗ്രഹം തുടങ്ങിയത‌്. നിരോധനാജ്ഞ ഏർപ്പെടുത്തിയതിൽ അപാകത എന്തെന്നാണ‌് ഹൈക്കോടതി ചോദിച്ചത‌്. ഭക്തർക്ക‌് അവിടെ പ്രശ‌്നമില്ലെന്നും കഴിഞ്ഞദിവസം 80,000  പേർ അവിടെ സന്ദർശിച്ചെന്ന‌് നിരീക്ഷകസമിതി അറിയിച്ചതായും വ്യക്തമാക്കി. യുഡിഎഫ‌് ഉന്നയിച്ച കാര്യങ്ങൾക്ക‌് ഇതോടെ പ്രസക്തിയില്ലാതായി. പിന്നെ സമരം തുടരുന്നതിലെ യുക്തി  എന്തെന്ന‌ സംശയം തികച്ചും ന്യായം.

യുഡിഎഫ‌് ഉന്നയിച്ചവ കൂടാതെ കെ സുരേന്ദ്രനെ വിട്ടയക്കണമെന്ന ആവശ്യംകൂടി ഉന്നയിച്ചായിരുന്നു ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ‌്ണൻ നിരാഹാരം തുടങ്ങിയത‌്. കെ സുരേന്ദ്രന്റെ കാര്യത്തിൽ ഹൈക്കോടതി തീർപ്പുണ്ടാക്കി. ശബരിമലയുടെ ഏഴയലത്തുപോലും ചെല്ലരുതെന്ന കർശന ഉപാധിയിലാണ‌് സുരേന്ദ്രനെ വിട്ടയക്കാൻ കോടതി നിർദേശിച്ചിരിക്കുന്നത‌്. സുരേന്ദ്രന‌്  ജാമ്യം കിട്ടിയ സാഹചര്യത്തിൽ സമരം നിർത്തുമോയെന്ന‌് ബിജെപി പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ളയോട‌് ചോദിച്ചപ്പോൾ ‘അതു മാത്രമല്ല, ഇനി നാല‌് ആവശ്യം കൂടിയുണ്ടല്ലോ? സമരം ശക്തിയായി തുടരും’  എന്നായിരുന്നു മറുപടി. ഏതൊക്കെയാണ‌് ആ നാല‌് ആവശ്യം എന്നു ചോദിച്ചാൽ കുഴങ്ങും.

ശബരിമലയിലും പരിസരത്തും സുരേന്ദ്രന്റെ സാന്നിധ്യംതന്നെ കുഴപ്പമാണെന്ന‌് കണ്ടതിനാലാവാം പത്തനംതിട്ട ജില്ലയിൽ കടക്കരുതെന്ന‌് കോടതി നിർദേശിച്ചിരിക്കുന്നത‌്. അറസ്റ്റുവരിച്ച‌തിലൂടെ സുരേന്ദ്രന‌ു കിട്ടിയ ‘ബ്രേക്ക‌്’  പൊളിക്കാൻ കൂടിയാണല്ലോ  ബദ്ധവൈരിയായ എ എൻ രാധാകൃഷ‌്ണൻ സത്യഗ്രഹം തുടങ്ങിയത‌്. ശബരിമലയിൽ സുരേന്ദ്രന‌് രണ്ടാമൂഴം  ഇല്ലെന്ന‌് ഉറപ്പായസ്ഥിതിക്ക‌് സമരം അവസാനിപ്പിക്കാൻ രാധാകൃഷ‌്ണൻ തീരുമാനിച്ചാലും പിള്ള വിടില്ലെന്ന‌് ഉറപ്പാണ‌്.

വെള്ളിയാഴ‌്ച പ്രതിപക്ഷം ബഹളം വച്ചത‌് എംഎൽഎമാരുടെ സമരം തീർക്കാൻ സ‌്പീക്കർ ഇടപെട്ടില്ലെന്ന‌് ആരോപിച്ചാണ‌്. മുഖ്യമന്ത്രിയും മന്ത്രിമാരും സ‌്പീക്കറും സത്യഗ്രഹികളെ സന്ദർശിച്ചിരുന്നു. . ശബരിമല മണ്ഡലകാലം സാധാരണനിലയിലായി. ക്രമസമാധാനപാലനത്തിന്റെ ഭാഗമായിട്ടുള്ള നിയന്ത്രണങ്ങൾ മാത്രമാണ‌് ഇപ്പോഴുള്ളത‌്. യുഡിഎഫ‌് നിർത്തിയാൽ തങ്ങളും പിൻവാങ്ങുമെന്നാണ‌് ബിജെപി. മുഖ്യമന്ത്രി ചർച്ചയ‌്ക്ക‌് വിളിച്ചാൽ നിർത്താമെന്നാണ‌് യുഡിഎഫ‌് നിലപാട‌്. മുഖ്യമന്ത്രി സത്യഗ്രഹികളെ നേരിട്ട‌ുകണ്ട‌് സമരംനിർത്താൻ ആവശ്യപ്പെട്ടിട്ടും തുടരുന്ന സ്ഥിതിക്ക‌് ചർച്ചകൊണ്ട‌് എന്ത‌് പ്രയോജനമെന്നതാണ‌് മറുചോദ്യം. ഭക്ഷണവും  സുരക്ഷയും കിട്ടുന്നതിനാൽ യുഡിഎഫ‌് സത്യഗ്രഹികൾക്ക‌് വശംകെടില്ല. നിരാഹാരം കിടക്കുന്ന രാധാകൃഷ‌്ണന്റെ സ്ഥിതിയോ?  മൂന്ന‌് എംഎൽഎമാർ സത്യഗ്രഹം കിടക്കുമ്പോൾ ഒരു അനുഭാവ പ്രകടനംപോലും പുറമെയില്ല. ബിജെപിയുടെ സത്യഗ്രഹപ്പന്തലിലും ആളും അനക്കവുമില്ലെന്ന സ്ഥിതിയാണ‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2RKKrvY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages