വഴികളെല്ലാം കേന്ദ്രം മുടക്കുന്നു ; നവകേരളത്തിനായി തേടുന്നത‌് 45000 കോടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

വഴികളെല്ലാം കേന്ദ്രം മുടക്കുന്നു ; നവകേരളത്തിനായി തേടുന്നത‌് 45000 കോടി



പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായുള്ള എല്ലാ വഴികളും കേന്ദ്ര സർക്കാർ അടയ‌്ക്കുന്നു. കേന്ദ്രസഹായം നിഷേധിക്കൽ മാത്രമല്ല, ധനസമാഹരണത്തിനുള്ള വഴികളും അടയ‌്ക്കുകയാണ‌് മോഡി സർക്കാർ. കേന്ദ്ര മാനദണ്ഡങ്ങൾക്കനുസരിച്ച‌് ദേശീയ ദുരന്തനിവാരണ നിധിയിൽനിന്ന‌് 5616 കോടിരൂപയുടെ സഹായം ആവശ്യപ്പെട്ട കേരളത്തിന‌് അനുവദിച്ചത‌് 3048.39 കോടി രൂപയാണെങ്കിലും ഫലത്തിൽ  ലഭിക്കുക 2148.46 കോടി മാത്രമായിരിക്കും. മുൻകൂർ അനുവദിച്ച 600 കോടിയും അടിയന്തര സഹായമായി അനുവദിച്ച അരിക്കും മണ്ണെണ്ണയ‌്ക്കുമുള്ള തുകയായ 265.74 കോടി രൂപയും രക്ഷാപ്രവർത്തനത്തിന‌് സൈനിക വിമാനങ്ങൾക്കും കോപ‌്റ്ററുകൾക്കുമുള്ള വാടകയായ 33.79 കോടിരൂപയും കഴിഞ്ഞുള്ള തുക മാത്രമെ ലഭിക്കൂവെന്നാണ‌് സൂചന. ഏതെല്ലാം മേഖലയ‌്ക്കാണ‌് തുക അനുവദിച്ചിട്ടുള്ളതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. പ്രത്യേക പേക്കേജ‌്എന്ന നിലയിൽ 5000 കോടിയുടെ സഹായമെന്ന ആവശ്യത്തിലും മിണ്ടാട്ടമില്ല. ആദ്യഘട്ട ആവശ്യങ്ങൾ നിറവേറ്റുന്നതിന‌് 45000 കോടി രൂപയെങ്കിലും കണ്ടെത്തണമെന്നാണ‌്  കണക്കുകൂട്ടൽ.

ലോക ബാങ്കിന്റെയും ഏഷ്യൻ വികസന ബാങ്കിന്റെയും വിദഗ‌്ദ സംഘത്തിന്റെ ദ്രുതപരിശോധനയിൽ 25050 കോടി വേണ്ടിവരുമെന്നാണ‌് വിലയിരുത്തിയത‌്. പൊതുമരാമത്ത‌് മേഖലയിൽ 7647.40 കോടി, ഗ്രാമീണ റോഡുകൾക്കും ശുചിത്വ പരിപാലനത്തിനും 3507 കോടി, കുടിവെള്ള വിതരണത്തിന‌് 1450 കോടി, വെള്ളപ്പൊക്ക നിവാരണ സംവിധാനം, ജലസേചനം, കൃഷി അടിസ്ഥാന സൗകര്യമേഖലയ‌്ക്ക‌് 1484 കോടി, തീര സുരക്ഷയും പുനരധിവാസവും 1000 കോടി, പൊതു കെട്ടിടങ്ങൾക്ക‌് 191 കോടി, ആരോഗ്യത്തിന‌് 150 കോടി, ജൈവവൈവിധ്യ സ്വാഭാവിക പ്രകൃതി  പരിപാലനത്തിനും 452.30 കോടിയും പുനർനിർമാണത്തിന‌് ആവശ്യമാണെന്നാണ‌് സംഘം കണക്കുകൂട്ടിയത‌്. ഈ എജൻസികൾക്ക‌് വായ‌്പയായി സഹായിക്കാൻ കഴിയുന്ന പദ്ധതികളെ മാത്രമാണ‌് ഇതിൽ ഉൾപ്പെടുത്തിയത‌്.

സംസ്ഥാനപാതകളും പ്രധാന ജില്ലാ റോഡുകളുമായി 31812 കിലോ മീറ്റർ റോഡിൽ 16954 കീലോമീറ്റർ പൂർണമായും തകർന്നതായാണ‌് വിലയിരുത്തൽ. പുനർനിർമാണത്തിന‌് 10678 കോടിയെങ്കിലും വേണം. കേന്ദ്ര റോഡ‌് നിധിയിൽനിന്ന‌് 3000 കോടി സഹായം ആവശ്യപ്പെട്ടിരുന്നു.

ലോക ബാങ്ക‌് സംഘത്തിന്റെ കണക്കിൽ പ്രളയ മേഖലയിലെ കൃഷി പുനരാരംഭിക്കുന്നതിന‌് 2093 കോടി ആദ്യഘട്ടത്തിൽ വേണം. 226650 ഹെക്ടറിലെ കൃഷിയാണ‌് നശിച്ചത‌്. 1.70 ലക്ഷം കർഷകരെ നേരിട്ട‌് പ്രളയം ബാധിച്ചു. പാർപ്പിട മേഖലയ‌്ക്കായി ഹഡ‌്കോ വഴി 1300 കോടി രൂപയുടെ സഹായവും തദ്ദേശഭരണ വികസന നിധിയിൽനിന്ന‌് 1500 കോടിയും സഹായം അഭ്യർഥിച്ചിരുന്നു. ഇതിലൊന്നിലും കേന്ദ്ര നിലപാട‌്  വ്യക്തമാക്കിയിട്ടില്ല.

സംസ്ഥാന ജിഎസ‌്ടിയിൽ ചെറിയ സെസ‌് ഏർപ്പെടുത്തി  1000 കോടിയെങ്കിലും സമാഹരിക്കാമെന്ന നിർദേശം കേന്ദ്രം മുമ്പാകെ വച്ചു. എന്നാൽ, ജിഎസ‌്ടിയിൽ പൊതുവായ ഒരു സെസ‌് ഏർപ്പെടുത്താമെന്ന‌് കേന്ദ്രം നിർദേശിച്ചു. വിദേശ രാജ്യങ്ങളും വിദേശ ധനകാര്യ ഏജൻസികളും വിദേശ മലയാളികളുമൊക്കെ വാഗ‌്ദാനം ചെയ്യുന്ന വലിയ സഹായങ്ങൾക്കും കേന്ദ്രം തടസ്സം നിൽക്കുന്നു. രണ്ടു വർഷത്തേയ‌്ക്ക‌് കടമെടുപ്പ‌് പരിധിയിൽ ചെറിയ ഇളവ‌് നൽകിയാൽ വ്യക്തമായ തിരിച്ചടവ‌് വ്യവസ്ഥ ഉറപ്പാക്കി 10000 മുതൽ 15000 കോടി രൂപവരെ  കടമെടുക്കുന്നതിനുള്ള അവസരമുണ്ട‌്. ഇതും കേന്ദ്രം നിഷേധിക്കുകയാണ‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2QjRmPV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages