സേതുലക്ഷ്മിയമ്മയുടെ മകന് തന്റെ വൃക്ക നല്‍കാമെന്ന് പൊന്നമ്മ ബാബു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

സേതുലക്ഷ്മിയമ്മയുടെ മകന് തന്റെ വൃക്ക നല്‍കാമെന്ന് പൊന്നമ്മ ബാബു

ഇ വാർത്ത | evartha
സേതുലക്ഷ്മിയമ്മയുടെ മകന് തന്റെ വൃക്ക നല്‍കാമെന്ന് പൊന്നമ്മ ബാബു

മകന്റെ ചികിത്സക്കായി കണ്ണീരോടെ യാചിക്കുന്ന നടി സേതുലക്ഷ്മിയമ്മയുടെ മുഖം ആ വീഡിയോ കണ്ടവരാരും മറക്കില്ല. വൃക്ക രോഗിയായ മകന്‍ കിഷോറിന്റെ ചികിത്സക്കായിട്ടാണ് സേതുലക്ഷ്മി ഫേസ്ബുക്ക് വീഡിയോയിലൂടെ സഹായം അഭ്യര്‍ത്ഥിച്ചത്. വീഡിയോ കണ്ട നിരവധി പേരാണ് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്.

ആശ്വാസവാക്കുകളുമായി താരങ്ങളും അമ്മ സംഘടനയും എത്തി. അക്കൂട്ടത്തില്‍ പൊന്നമ്മ ബാബു സേതുലക്ഷ്മി അമ്മയോട് പറഞ്ഞ വാക്കുകളില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും വേറിട്ട മുഖമാണ്. സേതുലക്ഷ്മിയമ്മയുടെ മകന് വൃക്ക നല്‍കാന്‍ തയ്യാറാണെന്നാണ് നടി പൊന്നമ്മ ബാബു അറിയിച്ചത്.

”ഇന്നാണ് ചേച്ചിയുടെ ആ വീഡിയോ ഞാന്‍ കണ്ടത്. ഞാനും ഒരമ്മയല്ലേ എനിക്ക് സഹിക്കാന്‍ പറ്റിയില്ല. ഞാന്‍ അപ്പോള്‍ തന്നെ ഫെണെടുത്ത് ചേച്ചിയെ വിളിച്ചു. കാര്യങ്ങളൊക്കെ ചോദിച്ചു. കിഷോറിന് ഞാന്‍ കിഡ്‌നി തരാം എന്നു ചേച്ചിയോട് പറഞ്ഞു. അമ്പരപ്പായിരുന്നു ചേച്ചിക്ക്. ഒരുപാട് പേര്‍ വിളിച്ചിരുന്നു.

പലരും എന്നോടുള്ള സ്‌നേഹം കൊണ്ട് സൗജന്യമായി കിഡ്‌നി തരാമെന്ന് പറഞ്ഞു. ഇപ്പോ നീയും… വാക്കുകളില്‍ സേതുലക്ഷ്മിയമ്മ ഇടറി.. നിറഞ്ഞ സന്തോഷത്തോടെയാണ് ഇക്കാര്യം ഞാന്‍ പറഞ്ഞത്. വാര്‍ത്തകളില്‍ നിറയാനൊന്നുമല്ല. എന്റെ കൂടപ്പിറപ്പുകളില്‍ ഒരാളാണ് സേതുലക്ഷ്മിയമ്മ. കിഷോറിന്റെ അവസ്ഥയില്‍ ആ അമ്മ വേദനിക്കുന്നത് എത്രത്തോളെമെന്ന് എനിക്കറിയാം.” പൊന്നമ്മ ബാബു പറഞ്ഞു.

ദിവസങ്ങള്‍ക്കു മുമ്പ് കേരളക്കരയ്ക്കു മുന്നില്‍ കൈകൂപ്പി ആ അമ്മ പറഞ്ഞ വാക്കുകള്‍ ഫലം കണ്ടു തുടങ്ങിയിരിക്കുന്നതിന്റെ സൂചനകളാണിതെല്ലാം. 14 വര്‍ഷംനീണ്ട വേദനകളില്‍ നിന്നും കിഷോറും മടങ്ങി വരവിന് തയാറെടുക്കുകയാണ്. മലയാളിയുടെ ഈ കാരുണ്യപ്രവാഹവും തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയിലെ ഡയാലിസിസ് വാര്‍ഡിലേക്ക് എത്തുമ്പോള്‍ കിഷോറിനും സേതുലക്ഷ്മിയമ്മയ്ക്കും പ്രതീക്ഷയുടെ പുതിയ വെളിച്ചമാണ് ഓരോ കോളുകളും സമ്മാനിക്കുന്നത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Eg68kg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages