ന്യൂഡല്‍ഹി > ട്രെയിനിലെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ പുതിയ പദ്ധതിയുമായി റെയില്‍വെ. അതിവേഗം ട്രെയിനിന്റെ വാട്ടര്‍ ടാങ്ക് നിറക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. പുതിയ പദ്ധതിക്കായി 300 കോടിയാണ് റെയില്‍വേ അനുവദിച്ചിരിക്കുന്നത്. നിലവില്‍ ട്രെയിനിലെ 1,800 ലിറ്റര്‍ വരുന്ന ടാങ്കുകളില്‍ ജലം നിറയ്ക്കാന്‍ 20 മിനിറ്റാണ് വേണ്ടിവരുന്നത്.
അത് അഞ്ചു മിനിറ്റായി ചുരുക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. അടുത്ത മാര്‍ച്ചോടെയാണ് പുതിയ സംവിധാനം. 142 റെയില്‍വേ സ്റ്റേഷനുകളിലാണ് മാര്‍ച്ചോടെ പദ്ധതി റെയില്‍വേ നടപ്പാക്കുക
from Kerala || Deshabhimani Online News https://ift.tt/2BYC0HI
via IFTTT
No comments:
Post a Comment