ഇ വാർത്ത | evartha
വിവാദങ്ങള്‍ തുണച്ചു; ഏറ്റവും ജനസ്വാധീനമുള്ളവരുടെ കൂട്ടത്തില്‍ നയന്‍താരയ്‌ക്കൊപ്പം പാര്‍വതിയും

2018ലെ ജനസ്വാധീനമുള്ള 50 യുവത്വങ്ങളുടെ പട്ടികയില്‍ രണ്ട് മലയാളികളും. നയന്‍താരയും പാര്‍വതി തിരുവോത്തുമാണ് ജി ക്യൂ മാഗസിന്റെ 2018ലെ സ്വാധീനമുള്ള അമ്പത് യുവത്വങ്ങളുടെ കൂട്ടത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. പ്രമുഖ തമിഴ് സംവിധാനയകന്‍ പാ രഞ്ജിത്ത് മീടു മൂവ്‌മെന്റിലൂടെ ശ്രദ്ധനേടിയ മാധ്യമപ്രവര്‍ത്തക സന്ധ്യ മേനോന്‍ എന്നിവരും പട്ടികയിലുണ്ട്.
മലയാള വെള്ളിത്തിരയില്‍ നിന്ന് ദക്ഷിണേന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണവും സ്വന്തമാക്കിയുള്ള കുതിപ്പാണ് നയന്‍താരയെ നേട്ടത്തിന് അര്‍ഹയാക്കിയത്. താര സമ്പന്നമായ തമിഴകത്ത് ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കുന്ന നിലയിലേക്ക് വളര്‍ന്ന നായികയാണ് നയന്‍താര.
മലയാള സിനിമയിലെ സ്ത്രീ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടമാണ് പാര്‍വതിയെ ശ്രദ്ധേയയാക്കിയത്. വുമണ്‍ കളക്ടീവിന്റെ പ്രവര്‍ത്തനങ്ങളും പാര്‍വ്വതിക്ക് ഗുണമായി. ജാതി രാഷ്ട്രീയത്തിന്റെ കൊള്ളരുതാഴ്മകളിലേക്ക് സിനിമയിലൂടെയും അല്ലാതെയും നിലപാട് വ്യക്തമാക്കിയതാണ് പാ രഞ്ജിത്തിനെ പട്ടികയിലെത്തിച്ചത്.
സിനിമയിലും പുറത്തുമുള്ള രജ്ഞിത്തിന്റെ സാമൂഹിക പ്രസക്തമായ ഇടപെടലുകളും ശ്രദ്ധേയമാണ്. ബിസിനസ്, കായികം, വിനോദം തുടങ്ങിയ മേഖലകളിലെ നേട്ടം പരിഗണിച്ച്, 40 വയസില്‍ താഴെയുള്ളവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അഭിനേതാക്കളായ ആലിയ ഭട്ട്, തപ്‌സി പാനു, വരുണ്‍ ധവാന്‍, ആയുഷ്മാന്‍ ഖുറാന, മിഥില പാല്‍ക്കര്‍, റിമ ദാസ്, ബിസിനസ് രംഗത്ത് നിന്ന് അനന്യ ബിര്‍ള, രാഹുല്‍ മെഹ്‌റ, ആകാശ് അംബാനി, കായികമേഖലയില്‍ നിന്ന് ടേബിള്‍ ടെന്നീസ് താരം മനിക ബാത്ര, വിരാട് കോഹ്‌ലി, ഫാഷന്‍ ഡിസൈനര്‍ അമിത് അഗര്‍വാള്‍ തുടങ്ങിയവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2QJUcx8
via IFTTT
No comments:
Post a Comment