കേരളത്തിനായി ഒരുമിക്കണം: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

കേരളത്തിനായി ഒരുമിക്കണം: മുഖ്യമന്ത്രി

പ്രളയാനന്തര  പുനർനിർമാണത്തിനുള്ള കേരളത്തിന്റെ ആവശ്യങ്ങൾ ഒന്നിച്ചുനിന്ന് നേടിയെടുക്കാൻ എംപിമാർ കൂട്ടായി ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.എംപിമാരുടെയും സംസ്ഥാന മന്ത്രിമാരുടെയും സംയുക്തയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം ബാധിച്ച കേരളത്തിന്റെ പുനഃസ്ഥാപനത്തിന് കേന്ദ്ര സർക്കാരിന്റെ പ്രത്യേക ഇടപെടൽ വേണം. 5000 കോടിയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. 2500 കോടി നൽകുമെന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. സഹായധനം വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.

കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം 10 ശതമാനം വർധിപ്പിക്കുക, വായ്പാപരിധി മൊത്തം ആഭ്യന്തര ഉൽപ്പന്നത്തിന്റെ 4.5 ശതമാനമാക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കണം. ജിഎസ്ടി സെസ് ഏർപ്പെടുത്തണമെന്ന‌് കേരളത്തിന്റെ ആവശ്യം  ഇനിയും നടപടിയായിട്ടില്ല.

ദേശീയ ദുരന്തപ്രതികരണ സേനാകേന്ദ്രം കേരളത്തിൽ ആരംഭിക്കാനായി എംപിമാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം. പ്രളയവുമായി ബന്ധപ്പെട്ട‌് തൊഴിലുറപ്പു പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ 150 ദിവസം വർധിപ്പിക്കണമെന്ന് കേന്ദ്രസംഘം ശുപാർശ ചെയ്തിരുന്നു.
 ഇതിന്റെ വിജ്ഞാപനം വന്നിട്ടില്ല. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട്  മുന്നോട്ടുവച്ച പാക്കേജിലും നടപടിയുണ്ടായിട്ടില്ല. പ്രളയ സഹായം ആവശ്യപ്പെടുമ്പോൾ ഇക്കാര്യം എംപിമാരുടെ മനസ്സിലുണ്ടാവണം.

മാനദണ്ഡപ്രകാരം ലഭിക്കുന്ന തുകകൊണ്ട് പഴയത് പുനസ്ഥാപിക്കാൻ പോലും കഴിയില്ല. കേരളത്തിന്റെ പുനർനിർമാണത്തിന് വലിയ തുക വരേണ്ടതായിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ നയം മൂലം ചില വഴികൾ അടഞ്ഞുപോയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.



from Kerala || Deshabhimani ​Online ​News https://ift.tt/2AG2s7a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages