ഒഡിസിയ– ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് : ഉപജില്ലാ മത്സരം ഇന്ന് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

ഒഡിസിയ– ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് : ഉപജില്ലാ മത്സരം ഇന്ന്


കണ്ണൂർ
ഒഡിസിയ– ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ രണ്ടാംഘട്ടമായ ഉപജില്ലാ മത്സരം ഞായറാഴ്ച. 164 ഉപജില്ലാ കേന്ദ്രങ്ങളിലായി അറുപതിനായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. സ്കൂൾ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് പങ്കെടുക്കുക. രാവിലെ ഒമ്പതിനാണ് മത്സരം. ഒരേ ചോദ്യാവലിയിൽ ഒരേസമയം ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുത്ത  ക്വിസിനുള്ള ലോക റെക്കോഡ് നേടിയ മത്സരത്തിന്റെ എട്ടാം പതിപ്പിന് നവംബർ ഏഴിനാണ് വിദ്യാലയങ്ങളിൽ തുടക്കമായത്. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ്  വിഭാഗങ്ങളിലാണ് മത്സരം. 

ഉപജില്ലയിൽ ഒന്നുമുതൽ നാലുവരെ സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം 1000, 750, 500, 250 രൂപ ക്യാഷ്പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റുമാണ് സമ്മാനം. ഒന്നും മൂന്നും സ്ഥാനക്കാർ ഒരു ടീമായും രണ്ടും നാലും സ്ഥാനക്കാർ മറ്റൊരു ടീമായുമാണ് ജില്ലയിൽ മത്സരിക്കുക. ജില്ലാ മത്സരം ഡിസംബർ 23നും സംസ്ഥാന മെഗാ ഫൈനൽ ജനുവരി 12നുമാണ്. ഒഡിസിയയാണ് ക്വിസ് മത്സരത്തിന്റെ മുഖ്യ സ്പോൺസർ. ഐസിഎൽ ഫിൻകോർപ്, സ്വാദ് എന്നിവ അസോസിയേറ്റ് സ്പോൺസർമാരാണ്. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്, റിജു ആൻഡ് പിഎസ്കെ ക്ലാസസ്, ക്രോഡ ഇറ്റാലിയ, പോപ്പീസ് എന്നിവരാണ് സഹ സ്പോൺസർമാർ.



from Kerala || Deshabhimani ​Online ​News https://ift.tt/2Quj5wy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages