ന്യൂഡൽഹി
മറുനാട്ടിലെത്തിയാൽ മലയാളം മറക്കുന്നവർ മാതൃകയാക്കേണ്ട മഹത്തായ വ്യക്തിത്വമാണെന്ന‌് മലയാളത്തിനുവേണ്ടി വിശ്രമമില്ലാതെ ജോലിചെയ്യുന്ന ഓംചേരി എൻ എൻ പിള്ളയെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏഴ‌് പതിറ്റാണ്ടായി മറുനാട്ടിൽ കഴിഞ്ഞിട്ടും ഓംചേരി തികഞ്ഞ അക്ഷരശുദ്ധിയോടെ മലയാളം സംസാരിക്കുന്നു. മലയാള ഭാഷയുടെ വളർച്ചയ‌്ക്ക‌് വേണ്ടി 94ാം വയസിലും കർമനിരതനാണ‌് അദ്ദേഹം–- മുഖ്യമന്ത്രി പറഞ്ഞു. ഓംചേരിയുടെ ആകസ‌്മികം എന്ന പുസ‌്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ഫാസിസ്റ്റിനെ കാണാൻ പോയി ഹ്യുമനിസ്റ്റിനെ കണ്ടു മടങ്ങിയെന്നാണ് തന്നെ കാണാൻ വന്ന കാര്യം ഓംചേരി ആത്മകഥയിൽ പരാമർശിച്ചിട്ടുള്ളത‌്. ഓംചേരിയുടെ നല്ല വാക്കുകൾക്ക് താൻ കൃതാർഥനാണെന്ന‌് മുഖ്യമന്ത്രി പറഞ്ഞു.
പുസ‌്തകത്തിന്റെ മലയാളം പ്രതി ജസ‌്റ്റിസ‌് കെ എസ‌് രാധാകൃഷ‌്ണനും ഇംഗ്ലീഷ‌് പ്രതി സച്ചിദാനന്ദനും നൽകി മുഖമന്ത്രി പ്രകാശനം ചെയ‌്തു.
പി ജെ കുര്യന്റെ അധ്യക്ഷതയിൽ കേരളഹൗസ‌് വളപ്പിൽ നടന്ന ചടങ്ങിൽ എം എ ബേബി, ജോയി വാഴയിൽ, ആനന്ദ‌്, ടി കെ എ നായർ, ഡി വിജയമോഹൻ, ഓംചേരിയുടെ ഭാര്യ ലീല, ലില്ലി ജോർജ് എന്നിവർ സംസാരിച്ചു. ഡോ. വി പി ജോയ് പുസ്തകം പരിചയപ്പെടുത്തി. ബാബു പണിക്കർ സ്വാഗതം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2EmhYIU
via IFTTT
No comments:
Post a Comment