മേള മനസ്സുകളുടെ പുനർനിർമാണത്തിന‌്: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

മേള മനസ്സുകളുടെ പുനർനിർമാണത്തിന‌്: മുഖ്യമന്ത്രി


തിരുവനന്തപുരം
മഹാപ്രളയത്തെതുടർന്ന് തകർന്ന വീടുകളും റോഡും പാലങ്ങളും പുനർനിർമിക്കുന്നതുപോലെ പ്രധാനമാണ് തകർന്നുപോയ മനസ്സുകളുടെ പുനർനിർമാണവുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രമേള ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ആഘാതാനന്തര മാനസികാവസ്ഥയിൽനിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിന് കലാപ്രവർത്തനം വലിയതോതിൽ ഉപകരിക്കും. കലാസ്വാദനം നൽകുന്ന സാന്ത്വനം പകരംവയ്ക്കാനാകാത്തതാണ്. വിഷാദത്തിന്റെ ഇരുട്ട് അകറ്റാൻ അതിനു കഴിയും. ഈ വസ്തുത  അംഗീകരിക്കുന്നതുകൊണ്ടാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ ചലച്ചിത്രമേളയ‌്ക്ക് തടസ്സമാകരുത് എന്ന് സർക്കാർ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർഗീയതയും സങ്കുചിതമായ ദേശീയതയും ഇന്ത്യൻ സാഹചര്യത്തിൽ തോളോടുതോൾ ചേർന്നുനിൽക്കുന്നതാണ് നാമിപ്പോൾ കാണുന്നത്. വിശ്വാസത്തിന്റെയും ദേശസ്‌നേഹത്തിന്റെയും പേരുപറഞ്ഞ് മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള നയപരിപാടികളും നടപ്പാക്കിവരുന്നു. പ്രളയകാലത്ത് നാം നേരിട്ടതുപോലുള്ള ദുരന്താനുഭവങ്ങളെ ഒരുമിച്ചുനിന്ന് അതിജീവിക്കുന്നതിനുള്ള സാധ്യത ഇത്തരം ശക്തികൾ നഷ്ടപ്പെടുത്തും. ആ ആപത്ത് തടയാൻ സാർവദേശീയമായ മാനുഷികമൂല്യമുള്ള സിനിമകൾ പ്രദർശിപ്പിച്ച് ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

19–--ാം നൂറ്റാണ്ടിലെ ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ ദുരാചാരങ്ങൾ, സ്ത്രീവിരുദ്ധ സമീപനങ്ങൾ, അന്ധവിശ്വാസങ്ങൾ തുടങ്ങിയവയൊക്കെ തിരിച്ചുകൊണ്ടുവന്ന് സമൂഹത്തെ മലീമസമാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുന്ന കാലമാണിത്. അത്തരം വിഷയങ്ങൾ വെല്ലുവിളി ഉയർത്തുമ്പോൾ ചലച്ചിത്ര കലാകാരൻ എന്ത് നിലപാടെടുക്കുന്നുവെന്നത് സമൂഹം സൂക്ഷ്മമായി നോക്കിക്കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2RJLV9N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages