തീർഥാടകരെ തുരത്തി സ്ഥലം കണ്ടെത്താൻ സംഘപരിവാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

തീർഥാടകരെ തുരത്തി സ്ഥലം കണ്ടെത്താൻ സംഘപരിവാർ



നാമജപ സമരത്തിന് സ്ഥലമില്ലാതായതോടെ തീർഥാടകരെ തുരത്തി സ്ഥലം കണ്ടെത്താൻ ശ്രമിച്ച് സംഘപരിവാർ. മാളികപ്പുറം ക്ഷേത്രത്തിന് താഴെ വിരിവയ്ക്കുന്ന തീർഥാടകരെയാണ് പതിവായി തുരത്തുന്നത്.  അഞ്ചു ദിവസമായി ഇതാണ് അവസ്ഥ. മണ്ഡലകാലത്തിന്റെ തുടക്കത്തിൽതന്നെ നിരോധനാജ്ഞ ലംഘിച്ച് നടപ്പന്തലിലും തിരുമുറ്റത്തും നാമജപമെന്ന പേരിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  അറസ്റ്റ് ഭയന്ന് തുടർന്നുള്ള ദിവസങ്ങളിൽ വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമായി.

തങ്ങളുടെ അജണ്ടകളൊന്നും വിജയിക്കില്ലെന്നുറപ്പായ ആർഎസ്എസിനും ബിജെപിക്കും തീർഥാടകരുടെ തിരക്ക് വർധിച്ചത് കനത്ത തിരിച്ചടിയായി.
രാത്രിയുടെ മറവിലെത്തുന്ന സമരക്കാർ, മല കയറി, തളർന്ന് വിരിവയ്ക്കുന്ന  തീർഥാടകരെ ഭീഷണിപ്പെടുത്തിയാണ് ഇടം കണ്ടെത്തുന്നത്. വൈകിട്ട് ആറോടെ തീർഥാടകരുടെ സ്ഥലം കയ്യേറുന്നത് പതിവാക്കുകയാണ്.

എന്നാൽ ഇത്തവണ സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങൾ ഏറെ ഫലപ്രദമാണെന്ന്  തീർഥാടകർതന്നെ സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസമായി അറുപതിനായിരത്തിനു മുകളിൽ തീർഥാടകരെത്തുന്നുണ്ട്. വരുമാനത്തിലും ക്രമാനുഗതമായ വർധന രേഖപ്പെടുത്തുന്നുണ്ട്. ഇതിൽ വിറളിപൂണ്ട സംഘപരിവാർ കൂട്ടികളേയും സ്ത്രീകളേയും രംഗത്തിറക്കി സമരം ശക്തമാക്കാനാണ് പരിശ്രമിക്കുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/2QjRsaf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages