കോഴിക്കോട‌്
തിരക്കഥ തിരികെലഭിച്ചശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് എം ടി വാസുദേവൻ നായർ അറിയിക്കുമെന്ന‌് മകൾ അശ്വതിയുടെ ഫേസ‌്ബുക്ക‌് പോസ‌്റ്റ‌്.
സിനിമ ആര് ചെയ്യും, എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛൻതന്നെ നേരിട്ട് അറിയിക്കും. അതുവരെ ക്ഷമയോടെ കാത്തിരിക്കാൻ അവർ അഭ്യർഥിച്ചു.പൂർണരൂപം: ‘പത്രമാധ്യമങ്ങളിലും ഇന്റർനെറ്റ‌് മാധ്യമങ്ങളിലും രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് ധാരാളം പരാമർശങ്ങളും ചർച്ചകളും നടക്കുന്നതിനെതുടർന്ന് ഫോണിലൂടെയും നേരിട്ടും നിരവധിപേർ ഞങ്ങളുടെ അഭിപ്രായം ആരായുന്നുണ്ട്. എന്നാൽ കോടതിയിൽ കേസ് നിലനിൽക്കുന്ന ഒരു വിഷയത്തിൽ ഞങ്ങൾ എന്ത് അഭിപ്രായം പറയുന്നതും ശരിയല്ല.രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ അച്ഛൻ എം ടി വാസുദേവൻ നായർക്ക് തിരികെ ലഭിക്കാനാണ് ഞങ്ങൾ കോടതിയെ സമീപിച്ചത‌്’.
from Kerala || Deshabhimani Online News https://ift.tt/2A4L7oW
via IFTTT
No comments:
Post a Comment